ജയ്പൂര്‍: സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് നക്സലുകളെ സൃഷ്ടിക്കുന്നതെന്ന് ആദ്ധ്യാത്മിക ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. തട്ടിക്കൊണ്ടുപോയ രണ്ട് ഇറ്റലിക്കാരെ കണ്ടെത്താന്‍ കേന്ദ്രവും ഒഡീഷ സര്‍ക്കാരും പരിശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അശ്രദ്ധയോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ കൈകാര്യം ചെയ്യുന്നത് പ്രാദേശികമായി റിബലുകളെ സൃഷ്ടിക്കുന്നുവെന്ന് രവിശങ്കര്‍. സര്‍ക്കാര്‍ നേരിട്ട് വിദ്യാലയങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്നും മറ്റാരെങ്കിലും സ്ഥാപനങ്ങളെയോ സംവിധാനങ്ങളെയോ ഇത് ഏല്‍പ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ വിദ്യാലയത്തില്‍നിന്നും നക്സലിസത്തിലേക്കും അക്രമത്തിലേക്കും കുട്ടികള്‍ കടക്കുന്നതായി കാണുന്നു. എന്നാല്‍ സ്വകാര്യ സ്കൂളുകളിലെ കുട്ടികള്‍ ഇത്തരം ആക്രമണങ്ങളില്‍ പങ്കാളികളാവുന്നില്ല. ആദര്‍ശപരമായ പാതയില്‍ സ്വകാര്യ സ്കൂളിലെ കുട്ടികള്‍ മുന്നോട്ട് പോവാന്‍ കാരണം അവിടുത്തെ അദ്ധ്യാപകരാണ്.
ഇറ്റലിക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്രത്തേയും ഒഡീഷ സര്‍ക്കാരിനേയും സംഭ്രമിപ്പിച്ചിട്ടുണ്ടെന്ന് രവിശങ്കര്‍ പറഞ്ഞു. മാര്‍ച്ച് 14 ന് കണ്ഡമാല്‍ ജില്ലയില്‍നിന്നാണ് പൗളോബൊഡുസ്കോ, ക്ലോഡിയോ കൊളാഗ്ലോ തുടങ്ങിയവരെ തട്ടിക്കൊണ്ട് പോയത്. ഇവര്‍ സഞ്ചരിച്ച വാഹനം മാവോയിസ്റ്റുകള്‍ വിട്ടുകൊടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരെയുംകൊണ്ട് തീവ്രവാദികള്‍ കാടിന് ഉള്ളിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: