ന്യൂദല്‍ഹി: കര്‍ണാടകത്തിലെ ഉഡുപ്പി-ചിക്മഗ്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ജയപ്രകാശ് ഹെഗ്ഡേ വിജയിച്ചു. ബി.ജെ.പി നേതാവ് ഡി.പി സദാനന്ദഗൗഡ കര്‍ണാടക മുഖ്യമന്ത്രിയാതിനെ തുടര്‍ന്ന് രാജിവച്ച സീറ്റാണിത്.
തമിഴ്നാട്ടിലെ ശങ്കരന് കോവില്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി വിജയിച്ചു. ആന്ധ്രയില്‍ ആറ് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ തെലുങ്കാന രാഷ്ട്രസമിതി വിജയിച്ചു.
കോവൂര്‍ മണ്ഡലത്തില്‍ വൈ.എസ്.ആര് സ്ഥാനാര്‍ത്ഥിയും മെഹബൂബ്നഗറില് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: