ന്യൂദല്‍ഹി: നക്സലിസം വളര്‍ത്തുന്നതില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ആത്മീയ ഗുരു ശ്രീ.ശ്രീ. രവിശങ്കര്‍. രാജ്യത്തെ എല്ലാ സ്കൂളുകളെയും സ്വകാര്യവല്കരിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നക്സലിസത്തിലേക്കും അക്രമത്തിലേക്കും തിരിയുന്നവരില്‍ കൂടുതലും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചിറങ്ങിയവരാണ്. അതേസമയം സ്വകാര്യ സ്കൂളുകളില്‍ പഠിച്ചിറങ്ങുവര് ഇത്തരം മേഖലയിലെത്തിപ്പെടുന്നില്ല. ഇതിന് കാരണം സ്വകാര്യസ്കൂളുകളില്‍ ലഭ്യമായ മികച്ച അധ്യാപനമാണെന്നും ശ്രീ.ശ്രീ. രവിശങ്കര്‍ ചൂണ്ടിക്കാട്ടി.
ജയ്പൂരില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാര്‍ച്ച് 14ന് ഒഡീഷയില്‍ വച്ച് ഇറ്റാലിയന്‍ വിനോദസഞ്ചാരി ക്ലോഡിയ കൊലാഞ്ചലോയെയും ടൂര്‍ ഓപ്പറേറ്റര്‍ പൗലോ ബോസ്കോയയും മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: