പനാജി: ഗോവ ടൂറിസം മന്ത്രി മതന്ഹി സല്‍ദന്‍ഹ (64) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നു പുലര്‍ച്ചെ ഒന്നരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
മനോഹര്‍ പരീഖ് മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് കൂടാതെ ശാസ്ത്ര-പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്തിരുന്നു. ബി.ജെ.പി മത്സരിക്കാന്‍ ടിക്കറ്റ് നല്കിയ അഞ്ച് കത്തോലിക്ക സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് സല്‍ദന്‍ഹ. മരണ വാര്‍ത്തയറിഞ്ഞ് പരീഖും ആശുപത്രിയില്‍ എത്തിയിരുന്നു.
മാര്‍ച്ച് ഒമ്പതിനാണ് ഇദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടു തവണ എം.എല്‍.എയായിട്ടുണ്ട്. യൂനൈറ്റഡ് ഗോവന്‍സ് ഡെമൊക്രറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ 2002 ലാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: