പൂനെ: കാര്യം നേടാന്‍ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുതെന്ന് സാമൂഹ്യപ്രവര്‍ത്തകനായ പോപാത് പവാറിന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്റാം രമേശിന്റെ ഉപദേശം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ മാതൃകാ ഗ്രാമമായ ഹിപ്രേ ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പോപാത് പവാറിനാണ് ഇത്തരത്തിലൊരു ഉപദേശം നല്‍കിയത്.
ഹിപ്രേ ബസാറിന്റെ അയല്‍ഗ്രാമമായ റാലെഗണ്‍ സിദ്ധിയെ രാജ്യത്തിനുതന്നെ മാതൃകയായ ഗ്രാമമാക്കി മാറ്റിയത് കേന്ദ്രസര്‍ക്കാരിന് തലവേദനയായ ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന സംഘടനയുടെ നേതാവും ഗാന്ധിയനുമായ അണ്ണാഹസാരെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ ഹസാരെയെ പരോക്ഷമായി പ്രതിപാദിച്ചാണ് കേന്ദ്രമന്ത്രി നയം വ്യക്തമാക്കിയത്. ഗ്രാമപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിപ്രേബസാറിനെ ഗ്രാമവികസനത്തിലെ ‘ഷിര്‍ദി’യെന്നു വിശേഷിപ്പിച്ച ജയറാം രമേശ് പവാറിനോട് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ഉപദേശിച്ചു. “രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നുകൊണ്ടുതന്നെ താങ്കള്‍ ഗ്രാമവികസനത്തിനായി പ്രവര്‍ത്തിക്കൂ. അതിനായി നിരാഹാരം അനുഷ്ഠിക്കുകയോ ഗാന്ധിതൊപ്പി ധരിക്കുകയോ വേണ്ട” ജയ്റാം രമേശ് വ്യക്തമാക്കി.
എന്നാല്‍ പരിപാടി കഴിഞ്ഞ് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാലെഗണ്‍ സിദ്ധിയേയും ഹസാരെയേയും വാനോളം പുകഴ്ത്താനും ജയ്റാം രമേശ് മറന്നില്ല. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം റാലെഗണ്‍ സിദ്ധിയ്ക്കുവേണ്ടി ചോരനീരാക്കിയ ഹസാരെയെ എല്ലാവര്‍ക്കുമറിയാം. രാജ്യത്തെ ഗ്രാമവികസനത്തില്‍ ഗ്രാമീണര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും രമേശ് വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ‘മോഡല്‍ വില്ലേജ് സ്കീം’ വര്‍ക്കിംഗ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന പവാര്‍ വിവാദത്തിനുള്ള സാഹചര്യങ്ങളെ തള്ളി. ഹസാരെയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് തനിക്കെന്നുംപ്രചോദനമായിട്ടുള്ളതെന്ന് പവാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: