ഭോപ്പാല്‍: മധ്യപ്രദേശില്‍ ഐപിഎസ് ഓഫീസറെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഭാര്യ മധുറാണി. അദ്ദേഹത്തിന്റെ മരണം അപകടമല്ലെന്നും മധുറാണി പറഞ്ഞു. മൊറേന ജില്ലയിലെ ബാന്മൂര് പ്രവിശ്യയില്‍ അനധികൃതമായി കല്ല് കയറ്റിവന്ന ട്രാക്ടര്‍ തടയുവാന്‍ ശ്രമിക്കവെ 30 കാരനായ നരേന്ദ്രകുമാറിനെ ഡ്രൈവര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഡ്രൈവര്‍ മനോജ് ഗുജ്ജറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതൊരു അപകടമല്ലെന്നും മൊറേന മേഖലയില്‍ താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുമെന്നാണ് പ്രതീക്ഷയെന്നും ഭാര്യ മധുറാണി പറഞ്ഞു. അതേസമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ബാന്മൂര് മേഖലയിലെ ലോക്കല്‍ പോലീസുമായും അധികൃതരുമായും ചേര്‍ന്ന് ഖാനനമാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കാത്തതിന്റെ പേരിലാണ് മകനെ കൊലപ്പെടുത്തിയതെന്ന വാദവുമായി കൊല്ലപ്പെട്ട നരേന്ദ്രകുമാറിന്റെ പിതാവ് രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: