ന്യൂദല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തിന് കാരണക്കാരായ ഡൗ കെമിക്കല്‍സിന്റെ സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ ഇന്ത്യ ഒളിമ്പിക്സ് ബഹിഷ്കരിച്ചിരുന്നെങ്കില്‍ അത് ദു:ഖകരമായിരുന്നേനെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
ഒളിമ്പിക്സിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ ബ്രിട്ടനും പങ്കു ചേരുന്നു. അവരോട് തങ്ങള്‍ക്ക് സഹതാപവമുണ്ട്. എന്നാല്‍ ഡൗ കെമിക്കല്‍സ് ഒളിമ്പിക്സ് സ്പോണ്സര് ആയി എന്നതിന്റെ പേരില്‍ ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് ശരിയായ നടപടിയല്ല- കാമറൂണ്‍ പറഞ്ഞു.
ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍ ബ്രിട്ടീഷ് അത് ലറ്റുകള്‍ പങ്കെടുത്തിരുന്നു. നല്ല അനുഭവമാണു തങ്ങള്‍ക്ക് അവിടെ നിന്നു ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തേ മുതല്‍ നല്ല ബന്ധമാണു പുലര്‍ത്തുന്നത്.
ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്സിന് എത്തുമെന്നാണു പ്രതീക്ഷയെന്നും കാമറൂണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: