ന്യൂദല്‍ഹി: ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യാക്കോവ് അമിഡ്രോര് ആഭ്യന്തര മന്ത്രി പി. ചിദംബരവുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം ദല്‍ഹിയില്‍ വച്ച് ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥനു നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് അമിഡ്രോര് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഫെബ്രുവരി 13നാണ് ഇസ്രയേല്‍ എംബസി കാറിനു നേരെ ബോംബാക്രമണം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒരു ഉര്‍ദു പത്രപ്രവര്ത്തകന് സെയ്ദ് മുഹമ്മദ് കാസ്മിയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇറാന് വാര്‍ത്താ ഏജന്‍സിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കസ്മി അടുത്തകാലത്തായി മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കു നിരന്തരം യാത്രകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: