മുംബൈ: ശിവസേനയുടെ സുനില്‍ പ്രഭു ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 227 അംഗ സഭയില്‍ 125 വോട്ട് നേടിയാണ് സുനില്‍ പ്രഭു വിജയിച്ചത്. എതിരാളിയായ കോണ്‍ഗ്രസിന്റെ സുനില്‍ മോറെക്ക് 65 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
ബിജെപിയുടെ മോഹന്‍ മിത്വാകറാണ് ഡെപ്യൂട്ടി മേയര്‍. എന്‍സിപിയുടെ ഖാന് ഹാറൂണ്‍ യൂസഫിനെയാണ് ഡെപ്യൂട്ടി മേയര്‍സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മോഹന്‍ മിത്വാകര് പരാജയപ്പെടുത്തിയത്. 42 കാരനായ സുനില്‍ പ്രഭുവാണ് ഏറ്റവും പ്രായം കുറഞ്ഞ മുംബൈ മേയര്‍.
ശിവസേന-ബിജെപി-ആര്‍പിഐ സഖ്യത്തെ സ്വതന്ത്രരും മറ്റുള്ളവരും പിന്തുണക്കുകയും അരുണ്‍ ഗാവ്ലി നയിക്കുന്ന അഖില്‍ ഭാരതീയ സേന പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ കേവല ഭൂരിപക്ഷം നേടി ശിവസേന അധികാരത്തിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: