ലഖ്നൗ: മുന്‍മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്റെ മകന് അഖിലേഷ് യാദവ് പുതിയ യുപി മുഖ്യമന്ത്രിയായി മാര്‍ച്ച് 15 ന് സത്യപ്രതിജ്ഞ ചെയ്യും. മൂന്നുതവണ കനൂജ് മണ്ഡലത്തില്‍നിന്നും ലോക്സഭയിലെത്തിയിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തില്‍ ഒരു മണിക്കൂറിലേറെ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. മുതിര്‍ന്ന എസ്പി നേതാവ് അസംഖാനാണ് അഖിലേഷ് യാദവിന്റെ പേര് നിര്‍ദ്ദേശിച്ചത്. ശിവപാല്‍ യാദവ് നിര്‍ദ്ദേശത്തെ പിന്താങ്ങി. അഖിലേഷ് യാദവ് മുലായംസിംഗ്യാദവിനെ വണങ്ങി പാദം തൊട്ട് അനുഗ്രഹം വാങ്ങി.
തുടക്കത്തില്‍ത്തന്നെ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന ശക്തമായ ആവശ്യം പാര്ട്ടിക്കകത്തുനിന്നുയര്ന്നിരുന്നു. എന്നാല്‍ മുലായത്തിന്റെ സഹോദരന് ശിവപാല്സിംഗ് യാദവ് ഇതിനെ അനുകൂലിച്ചില്ല. പിന്നീട് മുലായംതന്നെ ശിവപാലിനെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.
38 വയസുള്ള അഖിലേഷ് ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണ്. സംസ്ഥാനത്ത് ഉടനീളം അഖിലേഷ് യാദവ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് മായാവതിയെ ഭരണത്തില്‍നിന്നും താഴെയിറക്കി സമാജ്വാദി പാര്‍ട്ടിയുടെ വിജയത്തിന് കളമൊരുക്കിയതെന്ന് ഏകകണ്ഠമായ അഭിപ്രായമായിരുന്നു പാര്‍ട്ടിക്കകത്ത്.
കനൗജില്‍നിന്നുള്ള എംപിയായ അഖിലേഷ് യാദവിന്റെ ശക്തമായ പ്രചാരണമാണ് യുപി തെരഞ്ഞെടുപ്പ് ഫലം എസ്പിക്ക് അനുകൂലമാക്കിയത്.
2009 ലാണ് അഖിലേഷിനെ എസ്പിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അഖിലേഷ് എംപിസ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കും. ശിവപാല്‍ യാദവ് ദീര്‍ഘകാലമായി മത്സരിച്ച് ജയിക്കുന്ന ജസ്വന്ത്നഗറില്നിന്നും അഖിലേഷ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൈസൂരിലെ കര്‍ണാടക യൂണിവേഴ്സിറ്റിയിലും ആസ്ട്രേലിയയിലുമാണ് അഖിലേഷ് വിദ്യാഭ്യാസം നേടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്പി വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: