ഭോപ്പാല്‍: ഖനി മാഫിയയുടെ ആക്രമണത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉത്തരവിട്ടു. സംഭവത്തിന് പിന്നിലെ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുമായി ആലോചിച്ച് ഉടന്‍ തന്നെ കമ്മീഷനെ നിയമിക്കുമെന്നും ചൗഹാന് വ്യക്തമാക്കി. സംസ്ഥാനത്ത് അനധികൃത ഖനനം വ്യാപിച്ചിരിക്കുകയാണെന്നും ഇവര്‍ക്കു സര്‍ക്കാരോ ബിജെപിയോ ഒത്താശ ചെയ്തിട്ടില്ലെന്നും ഇക്കാര്യവും അന്വേഷണ പരിധിയില്‍ വരുമെന്നും ശിവരാജ് സിങ് ചൗഹാന് വ്യക്തമാക്കി. സംസ്ഥാനത്തെ ഖനി മാഫിയയെ ചൗഹാന് സര്‍ക്കാരും ബി.ജെ.പിയും സഹായിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇന്നലെയാണ് ചമ്പാല്‍ ജില്ലയിലെ ബന്മുര് സബ് ഡിവിഷനല്‍ പോലീസ് ഓഫിസറായ നരേന്ദ്ര കുമാറിനെ (30) ഖനി മാഫിയ ലോറിയിടിച്ച് കൊലപ്പെടുത്തിയത്. ബാന്മുറിനടുത്തു മുംബൈ- ആഗ്ര ദേശീയപാതയില്‍ കല്ലുമായി പോകുകയായിരുന്ന ട്രാക്റ്റര്‍ ട്രോളി തടയാന്‍ ശ്രമിക്കുമ്പോഴാണു നരേന്ദ്രകുമാറിനെ കൊലപ്പെടുത്തിയത്.
ട്രാക്റ്റര്‍ നിര്‍ത്താന്‍ നരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയാറായില്ല. ട്രാക്റ്ററിന്റെ മുന്നില്‍ ജീപ്പു നിര്‍ത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി വേഗം കൂട്ടി അദ്ദേഹത്തിന്റെ ശരീരത്തുകൂടി കയറിയിറങ്ങി. ഉടന്‍ ഗ്വാളിയോറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: