മുംബൈ: അപകടകരമായ രീതിയില്‍ വാഹമോടിച്ച് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ ബോളിവുഡ് നടന് ജോണ്‍ എബ്രഹാമിനെ മുബൈ സെഷന്‍സ് കോടതി 15 ദിവസത്തെ സാധാരണ തടവ് ശിക്ഷ വിധിച്ചു.
2006ല്‍ നടന്ന സംഭവത്തില്‍ കീഴ്ക്കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചതോടെയാണു ജോണിനെ തടവിന് ശിക്ഷിച്ചത്. അമിതവേഗത്തില്‍ ജോണ്‍ എബ്രാഹാം ഓടിച്ച മോട്ടൊര്‍ ബൈക്കിടിച്ചു സൈക്കിള്‍ യാത്രക്കാരായ രണ്ട് യുവാക്കളെ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ ശ്യാം കസ്ബെ, തന്മയ് മഞ്ജി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
മുംബൈയിലെ ഖര് ദന്ഡ മേഖലയിലാണു സംഭവം നടന്നത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും 2010 ഒക്റ്റോബറില്‍ ബാന്ദ്ര മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തെ ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ ജോണ്‍ എബ്രാഹാം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2.45ഓടെ ഹര്‍ജി പരിഗണിച്ച കോടതി കീഴ്ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: