ന്യൂദല്‍ഹി: യുപിഎ ഗവണ്മെന്റിനെ വീഴ്ത്തില്ലെന്ന് റെയില്‍വേ മന്ത്രിയും തൃണമൂല്‍ നേതാവുമായ ദിനേഷ് ത്രിവേദി. മന്ത്രിസഭയെ തുടര്‍ന്നും പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നേരത്തെ വരാന്‍ സാധ്യതയുണ്ടെന്ന പത്രവാര്ത്തകളെക്കുറിച്ച് സൂചിപ്പിക്കവെ അത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് തൃണമൂല്‍ യുപിഎയുടെയും ഗവണ്മെന്റിന്റെയും ഭാഗമാണ്. എന്നാല്‍ വ്യക്തിപരമായി രാഷ്ട്രീയ സ്ഥിതിഗതിയെക്കുറിച്ച് വിലയിരുത്തിയതിനെ അദ്ദേഹം ന്യായീകരിച്ചു.
പൊതുതെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ബുധനാഴ്ച ഒരു പരിപാടിയില്‍ ത്രിവേദി പറഞ്ഞിരുന്നു. മാര്‍ച്ച് ആറിന്റെ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സമാജ്വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരു പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കാണുന്നു. രണ്ട് പാര്‍ട്ടികള്‍ക്കും അവരവരുടെ അംഗബലം വര്‍ധിപ്പിക്കുവാന്‍ ഇതുകൊണ്ട് സാധിക്കുമെന്നും ത്രിവേദി സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: