തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ് പ്രസിദ്ധമായ ഉദിയന്നൂര്‍ ശിവക്ഷേത്രം. രണ്ട് മഹാദേവ പ്രതിഷ്ഠകളുള്ള പ്രസിദ്ധമായ ഉദിയന്നൂര്‍ ശിവക്ഷേത്രം. രണ്ട് മഹാദേവ പ്രതിഷ്ഠകളുള്ള ഈ മഹാക്ഷേത്രത്തിന് ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. എം.സി. റോഡില്‍ നാലാഞ്ചിറ കുരിശടി ജംഗ്ഷന് കഴിഞ്ഞാല്‍ വലതുവശത്തായി ക്ഷേത്രത്തിന്റെ ബോര്‍ഡ് കാണാം. ക്ഷേത്രത്തിനരികിലൂടെയും ബസ് സര്‍വീസുണ്ട്. ക്ഷേത്രത്തിനുമുന്‍പില്‍ വലിയ കുളം. ചുറ്റും തെങ്ങിന്‍നിരകള്‍ ചാരുത പകരുന്ന പ്രദേശം. ചുറ്റുമതിലിനകത്ത് പഴക്കമുള്ള അരയാല്‍. വലതുവശത്ത് വലിയ ആനക്കൊട്ടില്‍, നാലുവശവും സിമന്റിട്ട ശീവേലിപ്പാത. വൃത്താകൃതിയിലുള്ള ശ്രീകോവിലുകള്‍. രണ്ടിലും മഹാദേവ പ്രതിഷ്ഠ. ഒരു ശിവന് ഉഗ്രമൂര്‍ത്തിയും രണ്ടാമത്തേത് സൗമ്യമൂര്ത്തിയുമാണ്. ആഘോരമൂര്ത്തിയുടെ ഈ ക്ഷേത്രം ആദ്യകാലത്തുണ്ടായതാണെന്ന് പഴമ. രണ്ടു മണ്ഡപങ്ങളും രണ്ട് ധ്വജങ്ങളുമുണ്ട്. കന്നിമൂലയില്‍ ഗണപതിയെ കൂടാതെ ശ്രീകോവിലനടുത്ത് വേട്ടയ്ക്കൊരുമകനും വടക്കുഭാഗത്ത് ദേവിയും ഉപദേവന്മാരുമുണ്ട്. മൂന്നുപൂജ, നൂറ്റിയെട്ടുകുടം ധാര പ്രധാന വഴിപാടാണ്. നെയ്യഭിഷേകവും പഞ്ചാമൃതാഭിഷേകവും കൂടാതെ നിത്യവും പാലഭിഷേകവുമുണ്ട്. തിരുവാതിരനാളില്‍ നടക്കാറുള്ള പതിനെട്ട് പക്ക അരിയുടെ വിശേഷാല്‍ വഴിപാടുമുണ്ട്.
വൃശ്ചികമാസത്തിലെ പ്രദോഷവും മണ്ഡലകാലത്തെ ചിറപ്പും വിശേഷം. ദേവന്റെ തിരുനാളായ തിരുവാതിരയ്ക്ക് എല്ലാമാസവും വിശേഷപൂജകളും മറ്റ് ചടങ്ങുകളുമുണ്ട്. നവരാത്രിപൂജയ്ക്ക് ഒന്‍പത് കുട്ടികളെ തിരഞ്ഞെടുത്തുള്ള ചടങ്ങ്. അവര്‍ക്കെല്ലാം ആഹാരവും വസ്ത്രങ്ങളും കൊടുത്ത് ദേവീക്ഷേത്ര സന്നിധിയില്‍ വച്ച് ദേവിയായി സങ്കല്പിച്ചുകൊണ്ടുള്ള പൂജ നടക്കും. എല്ലാ തിങ്കളാഴ്ചദിവസവും അന്നദാനമുണ്ട്. കുംഭമാസത്തിലെ ശിവരാത്രിക്ക് പത്തുദിവസം മുന്‍പ് കൊടിയേറിയുള്ള മഹോത്സവം. ഉത്സവകാലത്ത് പറയെഴുന്നെള്ളിപ്പുണ്ട്. രണ്ടുദിവസത്തെ ഉത്സവബലിയുണ്ട്. ശിവരാത്രി ദിവസം രാവിലെയാണ് പൊങ്കാല. അതുകഴിഞ്ഞ് മൂലസ്ഥാനമായ മേലേമഠത്തില്‍ നിന്നും ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയുമുണ്ട്. ക്ഷേത്രക്കുളത്തില്‍ ആറാട്ട്. കൊടിയിറങ്ങിക്കഴിഞ്ഞാല്‍ കരിമരുന്നുപ്രയോഗവും കലശ്ശാഭിഷേകവും യാമപൂജയും നടക്കും. അതോടെ വാര്‍ഷികോത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: