മൂഴിയാര്‍: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി കക്കി ഡാമില്‍ നിന്നു മൂഴിയാര്‍ പവര്‍ഹൗസിലേക്കു വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച. മൂന്നും നാലും നമ്പര്‍ ജനറേറ്ററുകളിലേക്കു ജലമെത്തിക്കുന്ന രണ്ടാം നമ്പര്‍ പെന്സ്റ്റോക്കിലാണു ചോര്‍ച്ച കണ്ടെത്തിയത്. മൂഴിയാര്‍ ക്രോസിങ് പാലത്തിനു സമീപമാണു ചോര്‍ച്ച. ഇതേതുടര്‍ന്ന് വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായാണ് ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നതെന്നും പെന്‍സ്റ്റോക്ക് പൈപ്പിലെ ചോര്‍ച്ച ഗുരുതരമല്ലെന്നുമാണ് വൈദ്യുത ബോര്‍ഡ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: