കണ്ണൂറ്: ഭാരതീയ വിചാരകേന്ദ്രം കണ്ണൂറ് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കണ്ണൂരില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 5.30ന് സ്റ്റേഡിയം കോര്‍ണറില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെണ്റ്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ട വര്‍ഗ്ഗീയ വിരുദ്ധ ബില്ലിനെ കുറിച്ച് വിശദീകരിക്കുന്നതിനായി പൊതുസമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തില്‍ നിര്‍ദ്ദിഷ്ട ബില്ലിണ്റ്റെ പിന്നിലുള്ള കപട മതേതരത്വത്തെയും നിഗൂഢ ലക്ഷ്യങ്ങളെയും കുറിച്ച് ബിജെപി ദേശീയ സമിതി അംഗം പി.എസ്.ശ്രീധരന്‍പിള്ള, ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം, സഹപ്രാന്ത പ്രചാര്‍പ്രമുഖ് വത്സന് തില്ലങ്കേരി എന്നിവര്‍ പ്രസംഗിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: