ശ്രീകണ്ഠപുരം: പയ്യാവൂറ്‍ ഊട്ടുത്സവത്തിണ്റ്റെ ഭാഗമായി സമര്‍പ്പിക്കുന്നതിനുളള ഇളനീര് കാഴ്ച ഇന്ന് ചൂളിയാട് ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം വാദ്യഘോഷങ്ങളോടെ പുറപ്പെടും. തണ്ടുകളില്‍ കെട്ടിയ ഇളനീര് കാവുകളുമായി കാല്‍നടയായാണ് ചേടിച്ചേരി ദേശവാസികള്‍ പയ്യാവൂറ്‍ ക്ഷേത്രത്തില്‍ എത്തുക. കാഴ്ചയുടെ മുന്നോടിയായി ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം ആല്‍ത്തറ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച ഇളനീരുകള്‍ ഇന്നലെ ചെത്തി മിനുക്കി വൃത്തിയാക്കി. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചൂളിയാട്ടു ദേശക്കാരുടെ ഓമനക്കാഴ്ച നാളെ നടക്കും. നൂറുകണക്കിനു ഭക്തര്‍ പഴക്കുലയേന്തി നടത്തുന്ന ഓമനകാഴ്ചയക്കുളള ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. പയ്യാവൂരപ്പന് ഊട്ടിണ്റ്റെ ഒടുവില്‍ ഭുജിക്കാനുളള പഴം എത്തിക്കുകയെന്ന സങ്കല്‍പ്പമനുസരിച്ചാണ് ഓമനക്കാഴ്ച എഴുന്നളളിപ്പ് നടത്തുന്നത്. ഓമനകാഴ്ചയില് പങ്കാളികളാകാനും കാണാനുമായി ആയിരങ്ങള്‍ നാളെ ചൂളിയാട് അടുവാപ്പുറം വയലില്‍ എത്തും. വ്രത ശുദ്ധരായ യുവാക്കള്‍ മുണ്ടും വേഷ്ടിയും ധരിച്ച് നഗ്ന പാദരായാണ് കാഴ്ച തണ്ടും ചുമലിലേറ്റി പയ്യാവൂരിലേക്കുളള യാത്രയില്‍ പങ്കെടുക്കുക. പഴക്കുലയുമായി പയ്യാവൂരിലെത്തുന്ന കാഴ്ചയെടുപ്പുകാരെ ക്ഷേത്രം ഭാരവാഹികളും സ്ഥാനീകരും ചേര്‍ന്ന് ആര്‍ഭാട പൂര്‍വ്വം സ്വീകരിക്കും. ക്ഷേത്രത്തിനു പുറത്തുളള പ്രത്യേക തറയില്‍ നാളെ വൈകുന്നേരത്തോടെ കുലകള്‍ നിക്ഷേപിക്കും. കുലയുമായെത്തിയവര്ക്ക് ക്ഷേത്രത്തില്‍ നിന്നും കൊങ്ങാഴി അരി നിവേദ്യമായി ലഭിക്കും. ദേവസ്വം ചെയര്മാന് കൈപ്രവന്‍ തമ്പാന്, എക്സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ണികൃഷ്ണ വാര്യര്‍, ടി.പി.ഗോവിന്ദന് എന്നിവരുടെ നേതൃത്വത്തിലുളള ക്ഷേത്ര ഭരണ സമിതിയും ഉത്സവാഘോഷ കമ്മിറ്റിയും കുടകു നിവാസികളും ചേര്‍ന്നാണ് ഉത്സവാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: