രാജ്കോട്ട്: ഗുജറാത്ത് ജുനഗഡില്‍ ഭവന്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് ആറു പേര് മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. അഡിഷനല്‍ ചീഫ് സെക്രട്ടറി വരുണ്‍ മാരിയ അന്വേഷണ സമിതിയുടെ അധ്യക്ഷനാകും.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരും ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനും ഓരോ ലക്ഷം രൂപ വീതം നല്‍കും. പരുക്കേറ്റവര്‍ക്കു 25,000 രൂപ വീതം നല്‍കും. സംഭവത്തില്‍ നാല്പതു പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ മൂന്നു പേര് സ്ത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്. ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ക്ഷേത്രകവാടത്തില്‍ രണ്ടു വാഹനങ്ങള്‍ കുടുങ്ങിയതാണു തിരക്കുണ്ടാകാന്‍ കാരണം. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് മരണസംഖ്യ കൂടാന്‍ ഇടയാക്കി. സംഭവസ്ഥലത്തേക്കു തിരക്കുകാരണം ആംബുലന്‍സും മറ്റും എത്തിക്കാന്‍ കഴിയാത്തതും സ്ഥിതി കൂടുതല്‍ വഷളാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: