ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര് ശനത്തി നെത്തിയ ജനപ്രതിനിധിക്ക്, സൗകര്യപ്രദമായ ദര്‍ശനത്തിന് വിലക്ക് കല്‍പ്പിച്ചത്, മൂര്‍ച്ചയേറിയൊരു വിവാദത്തിന് വഴിതെളിയിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് 7.30-ഓടെ, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ വയനാട് എം.എല്‍.എ., ഐ.സി. ബാലകൃഷ്ണനാണ് വി.ഐ.പി. ദര്‍ശനത്തിന് സൗകര്യമൊരുക്കാന്‍ ക്ഷേത്രം ജീവനക്കാരന് വിസ്സമ്മതിച്ചതത്രെ. മണ്ഢപം വഴി സോപാനപടിക്ക് അരികില്‍ നിന്നാണ് സാധാരണ വി.ഐ.പികളെ ജീവനക്കാരും, ക്ഷേത്രം ഉദ്യോഗസ്ഥരും ദര്‍ശനത്തിനായി സൗകര്യമൊരുക്കാറുള്ളത്. എന്നാല്‍, താന്‍ എം.എല്‍.എ.യാണെന്ന് പറഞ്ഞിട്ടും മണ്ഢപം കാവല്ക്കാരന് അദ്ദേഹത്തെ സോപാനപടിക്കരികിലേക്ക് ദര്‍ശന സൗകര്യത്തിന് അനുവദിച്ചില്ലത്രെ. എന്നാല്‍ ഈ സമയത്ത് ദേവസ്വം ജീവനക്കാരന്റെ രണ്ടാളുകള്‍ സോപാനപടിക്ക് അരികില്‍ നിന്ന് ദര്‍ശനം ചെയ്യുന്നതുകണ്ട അദ്ദേഹം താനൊരു എം.എല്‍.എയാണെന്ന് അറിയിച്ചിട്ടും, ജീവനക്കാരന് ഗൗനിച്ചില്ലെന്ന് മാനേജരോട് പരാതിപ്പെട്ട അദ്ദേഹം, താനൊരു ദളിതനായതുകൊണ്ടാണോ സോപാനപടിയില്‍ നിന്നുള്ള ദര്‍ശനം നിഷേധിച്ചതെന്ന് സംശയം പ്രകടിപ്പിക്കുക ചെയ്തുവത്രെ.
വീണ്ടും ദര്ശനസൗകര്യമൊരുക്കാമെന്ന് മാനേജര്‍ പറഞ്ഞെങ്കിലും എം.എല്‍.എ. സമയകുറവ് മൂലം തിരിച്ചുപോയി. സുരക്ഷയുടെ ഭാഗമായി നാലമ്പലത്തിനകത്ത് ഒരു സൂപ്രണ്ട് ഉണ്ടാകണമെന്ന നിര്‍ദ്ദേശം പോലും ആ സമയത്ത് നിലവിലുണ്ടായിരുന്നില്ല. സമ്പന്ന ഋക്ക് ദര്ശനസൗകര്യമൊരുക്കുന്നതില് വെമ്പല്‍ കൊള്ളുന്ന ക്ഷേത്രം ജീവനക്കാര്‍, ജനപ്രതിനിധികളേയും, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും അവഗണിക്കുന്നത് ക്ഷേത്രത്തില്‍ ഇപ്പോള്‍ പതിവായിരിക്ക യാണെന്ന ആക്ഷേപം വളരെ ശക്തമാണ്. എന്നാല്‍ ഇതേജീവനക്കാര് തന്നെയാണ് ജനപ്രതിനിധികളേയും, ഉദ്യോഗസ്ഥരേയും പരസ്യമായി അവഗണിക്കുന്നതും. കഴിഞ്ഞ ചെമ്പൈ സംഗീതോത്സവത്തില്‍ വിശേഷാല്‍ കച്ചേരി നടത്തുവാനായി ഗുരുവായൂര്‍ ദേവസ്വം ക്ഷണിച്ചു വരുത്തിയ ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് പ്രസന്നയെ ക്ഷേത്രം ജീവനക്കാര്‍ ഒരു മണിക്കൂറോളമാണ് ക്യൂവില്‍ നിര്‍ത്തിയത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശിഷ്ടാതിഥി എന്ന നിലയില്‍ ക്ഷേത്രദര്‍ശനത്തിനായെത്തിയ ഗിറ്റാറിസ്റ്റ് പ്രസന്നയെ ദര്‍ശന സൗകര്യമൊരുക്കാതെ ഒരു മണിക്കൂറോളം ക്യൂവില്‍ നിര്‍ത്തിയാണ് അന്ന് അദ്ദേഹത്തെ അവഗണിച്ചത്. ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരന് പോലും പരിചയമുള്ളവരെ നേരിട്ട് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരാണ് നിമിഷങ്ങള്‍ക്ക് ലക്ഷങ്ങളുടെ വിലയും, ലോകം മുഴുവന്‍ ആരാധിക്കുന്നയാളുമായ ഗിറ്റാറിസ്റ്റ് പ്രസന്നയെ ഒരു മണിക്കൂറോളം അന്ന് ക്യൂവില്‍ നിര്‍ത്തി അപമാനിച്ചത്. മാനവേദ പുരസ്കാര ജഡ്ജിംങ്ങ് കമ്മറ്റിയംഗമായ ഭാര്യയോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ റിട്ട: കലാമണ്ഡലം പ്രിന്‍സിപ്പാള്‍ രാജശേഖരനെ മാസങ്ങള്‍ മുമ്പ് ക്ഷേത്രത്തിനകത്ത് ചില ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തി അപമാനിച്ചതായി ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും, അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ ഒരുനടപടിയും ഉണ്ടായതായറിവില്ല. സമീപകാലത്ത് ഒരുന്നത നീതീന്യായപീഠ ത്തിന്റെ അധിപനെ ക്ഷേത്രം ജീവനക്കാരന് തടഞ്ഞുനിര്‍ത്തിയ സംഭവവും കാര്യമായ രീതിയില്‍ പുറംലോകമറിയാതെ പോയി.
വയനാട് എം.എല്‍.എ. ഈ വിഷയം വകുപ്പ് മന്ത്രിവരെ എത്തിച്ചതിന്റെ ഭാഗമായി ഉന്നതതലത്തില്‍ നിന്നും ദേവസ്വത്തിലെ ഉത്തരവാദപ്പെട്ടവരെ വിളിച്ച് ശാസിച്ചുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ഈശ്വരവിശ്വാ സികളല്ലാത്തവര് ക്ഷേത്രഭരണം നടത്തിയിരുന്ന കാലത്ത് പോലും ഇത്തരത്തി ലുള്ള ആക്ഷേപ ങ്ങള് കുറവായിരുന്നുവെന്നാണ് വിശ്വാസികളുടെ അഭിപ്രായം. ക്ഷേത്രത്തിലെത്തുന്നവരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ യഥാസമയം കര്‍ശനനടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തിലുള്ള അനിഷ്ടസംഭ വങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന് ഭക്തജന ങ്ങള്‍ക്ക് ശക്തമായ ആക്ഷേപമുണ്ടെ ങ്കിലും ഒന്നിനും ഇതുവരെ ഒരു പരിഹാരവു മുണ്ടായതായി അറിവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: