ന്യൂദല്‍ഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കിയ എന്‍.ഐ.എയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതികളായ ലഷ്കര്‍ ഭീകരര്‍ തടയിന്റവിട നസീറും ഷഫാസുമാണ് ഫിറോസിനെ മാപ്പുസാക്ഷിയാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
മാപ്പുസാക്ഷിയാക്കാന്‍ എന്‍.ഐ.എ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ഷമ്മിയുടെ മൊഴിയെ തുടര്‍ന്ന് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ നസീറിനും ഷഫാസിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: