തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യ നീക്കം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക. സംസ്കരിക്കാനുള്ള കളിമണ്ണിനൊപ്പമാകും മാലിന്യം കൊണ്ടുപോകുക. റോഡുക്ലിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങളാണ് നാളെ മുതല്‍ ശേഖരിക്കുക. മാലിന്യം നീക്കം ചെയ്യുന്നതിനു പോലീസ് സംരക്ഷണം നല്‍കേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയാണെന്നും ചന്ദ്രിക പറഞ്ഞു. സംഘര്ഷമുണ്ടാകരുതെന്നണ് നഗരസഭയുടെ ആഗ്രഹമെന്നും നിയമവാഴ്ച സംരക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ചന്ദ്രിക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: