കടുത്തുരുത്തി : ട്രെയിന്‍ യാത്രക്കിടെ വിന്‍സെണ്റ്റ് ഗോമസ് എന്ന ഗോവിന്ദച്ചാമിയുടെ ഇരയായ സൗമ്യയുടെ സംഭവത്തിണ്റ്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നടുങ്ങി ഇന്നലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനിലെ ലേഡിസ് കമ്പാര്‍ട്ട്മെണ്റ്റില്‍ ആക്രമണത്തിനിരകളായ പെണ്‍കുട്ടികള്‍. കടുത്തചൂടിലും തലയില്‍ തൊപ്പിയും, ഒന്നിന് മുകളില്‍ ഒന്നായി ഫുള്‍ കയ്യന്‍ ഓവര്‍ക്കോട്ട് ഷര്‍ട്ടുകളും ധരിച്ച് ലേഡിസ് കമ്പാര്‍ട്ട്മെണ്റ്റിലേക്ക് ഓടിയെത്തിയ വൃത്തികെട്ട ആ രൂപം ഇപ്പോഴും ഒരു ചീത്തസ്വപ്നംപോലെ തങ്ങളെ വേട്ടയാടുകയാണെന്ന് സംഭവത്തിനിരകളായ പെണ്‍കുട്ടികള്‍ ഭയന്നുവിറച്ചുകൊണ്ട് പറഞ്ഞു. ട്രയിനിണ്റ്റെ ലേഡിസ് കമ്പാര്‍ട്ട്മെണ്റ്റിലേക്ക് ചാടിക്കയറിയ ഇയാള്‍ തങ്ങളെ ബലമായി പിടിച്ച് തള്ളിമാറ്റുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. ട്രെയിനിന് പുറത്തേക്ക് തെറിച്ച് പോകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണന്നും ഇവര്‍ പറഞ്ഞു. തള്ളിമാറ്റിയ ശക്തിയില്‍ തങ്ങളുടെ കൂട്ടുകാരി സോയവീണുപോയി. പിന്നിട് ഇയ്യാള്‍ തങ്ങളുടെ അടുത്തേക്ക് വരുന്നതായി തോന്നിയതിനെ തുടര്‍ന്ന് കരഞ്ഞുകൊണ്ട് മറുവശത്തേക്ക് ഓടുകയായിരുന്നു. ഓട്ടത്തിനിടെ നിഷ ഭയന്ന് ബോധം കെട്ട് വീണത് തങ്ങളെ കൂടുതല്‍ അങ്കലാപ്പിലാക്കിയതായി ഇവര്‍ പറഞ്ഞു. സഹയാത്രികരായ സ്ത്രീകളിലാരോ ആണ് ചെയിന്‍ വലിച്ച് നീങ്ങി തുടങ്ങിയ ട്രെയിന്‍ നിര്‍ത്തിച്ചത്. ട്രെയിന്‍ നിന്ന ഉടനെ പ്രതി ചാടി ഓടുകയായിരുന്നു. എന്നാല്‍ മറ്റ് യാത്രക്കാരുടെ ഇടപ്പെടലുകളാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. തങ്ങള്‍ യാത്ര ചെയ്ത ലേഡിസ് കമ്പാര്‍ട്ട്മെണ്റ്റില്‍ ഗാര്‍ഡോ, റെയില്‍വേ പോലിസോ ഉണ്ടായിരുന്നില്ലെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. ബോധം കെട്ടവീണ നിഷയെയും മറ്റ് കുട്ടികളെയും തുടര്‍ന്ന മുട്ടിച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുട്ടികളുടെ വീട്ടുകാരും ബന്ധുക്കളും ആശുപത്രിയിലെത്തി. ലേഡിസ് കമ്പാര്‍ട്ട്മെണ്റ്റില്‍ ഗാര്‍ഡുകളെയോ, റെയില്‍വേ പോലീസിനെയോ നിയമിക്കുമെന്ന വാഗ്ദാനത്തിണ്റ്റെ നഗ്നമായ ലംഘനത്തിണ്റ്റെ പരിണഫലമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: