കൊച്ചി: ആര്‍എസ്എസിന്റെ സംസ്ഥാന കാര്യാലയത്തോടനുബന്ധിച്ച് നിര്‍മിക്കുന്ന സഭാഗൃഹത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി സ്വാമി നിര്‍വഹിച്ചു. ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠം രക്ഷാധികാരി അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭൂമിപൂജയും നടന്നു.
ഇന്നലെ രാവിലെ ശിലാസ്ഥാപന കര്മ്മത്തിന് സംസ്ഥാനകാര്യാലയത്തിലെത്തിയ സ്വാമിയെ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.ഹെഡ്ഗേവാറിന്റെ പ്രതിമയില്‍ സ്വാമി മാല ചാര്‍ത്തി.
ചടങ്ങിനോടനുബന്ധിച്ച് നടന്ന സദസ്സില്‍ സ്വാമി അനുഗ്രഹ ഭാഷണം നടത്തി. പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ആമുഖപ്രഭാഷണവും രാഷ്ട്ര ധര്‍മ്മ പരിഷത്ത് സെക്രട്ടറി എം.മോഹനന് നന്ദിയും പറഞ്ഞു. പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, കവി എസ്.രമേശന് നായര്‍, എം.എ.കൃഷ്ണന്, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം.രാമചന്ദ്രന്, അഡ്വ.ആര്.ടി.ഷേണായ് തുടങ്ങിയവരും പങ്കെടുത്തു. ശിലാസ്ഥാപന കര്‍മ്മത്തിനുശേഷം സഭാഗൃഹം നിര്‍മ്മാണ സമിതി രൂപീകരണ യോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: