എരുമേലി: എരുമേലിയില്‍ പുതിയതായി ആരംഭിക്കുന്ന സബ് ട്രഷറിയുടെ ഉദ്ഘാടനം ൬ന് ഉച്ചകഴിഞ്ഞ് ൩മണിക്ക് ധനകാര്യമന്ത്രി കെ.എം. മാണി നിര്‍വഹിക്കും. പഞ്ചായത്ത് ഓഫീസിനു മുന്നിലുളള ഗ്രൗണ്ടില്‍ ഗവണ്‍മെണ്റ്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ആണ്റ്റോ ആണ്റ്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് മോളി മാത്യു ആദ്യനിക്ഷേപം സ്വീകരിക്കും. എരുമേലി സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്റ്റ് സഖറിയ ഡൊമനിക് കെട്ടിടത്തിണ്റ്റെ താക്കോല്‍ കൈമാറും. ട്രാക്കോ കേബിള്‍സ് ചെയര്മാന് ഹാജി പി.എച്ച്. അബ്ദുല്‍ സലാം, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എ. സലിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് മേപ്രാല്‍ ജോയി, ബ്ളോക്ക് പഞ്ചായത്തംഗംങ്ങളായ ടി.എസ്. കൃഷ്ണകുമാര്‍, നസിയ ഹാഷിം, ഹണിമോള്‍ ബിന്ദു, ഗ്രാമപഞ്ചായത്തംഗം കെ.ആര്. അജേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. ട്രഷറി ഡയറക്ടര്‍ ഡി. വിജയകുമാരി സ്വാഗതവും ജില്ലാ ട്രഷറി ഓഫീസര്‍ വി.എം. ഷൈലമ്മ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: