Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിറംമാറുന്ന പീഡനം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2012, 12:47 am IST
in Vicharam

കേരളം സ്ത്രീപീഡനങ്ങളുടെ നാടാണ്‌. നാനാതരം പീഡനങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനം. ഇവിടെ സ്ത്രീക്ക്‌ ഗര്‍ഭപാത്രം മുതല്‍ ശവകുടീരംവരെ സുരക്ഷിതത്വമില്ല. ഗര്‍ഭപാത്രത്തിലെ പെണ്‍ശിശു ഭ്രൂണഹത്യയ്‌ക്കിരയാകുമ്പോള്‍ സെമിത്തേരിയിലെ മൃതശരീരംപോലും ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌. സ്വന്തം വീട്ടില്‍ അച്ഛനോ മുത്തച്ഛനോ അമ്മാവനോ സഹോദരനോ പീഡിപ്പിച്ചേക്കാം. റോഡുകളില്‍ ഒറ്റയ്‌ക്ക്‌ പോകുന്ന സ്ത്രീയോ ഓട്ടോയിലോ ടാക്സിയിലോ സഞ്ചരിക്കുന്ന സ്ത്രീയോ ബസ്സിലും ട്രെയിനിലും സഞ്ചരിക്കുന്ന സ്ത്രീകളോ കുട്ടികളോ പീഡനവിധേയരാകുന്നുണ്ട്‌. കാസര്‍കോഡ്‌-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കൊല്ലപ്പെട്ട സൗമ്യ ഇന്നും ദുഃഖസ്മരണയാണ്‌. സംസ്ഥാനത്തെ 44.5 ശതമാനം പീഡനങ്ങള്‍ ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ആണ്‌ ഉണ്ടാകുന്നത്‌. 2009ല്‍ 7337 സ്ത്രീപീഡന പരാതികളാണ്‌ ലഭിച്ചിരുന്നതെങ്കില്‍ 2010 ല്‍ അത്‌ 10,765 ആയി ഉയര്‍ന്നു. 2011ലെ ക്രൈം റെക്കോര്‍ഡ്‌ കണക്കുകള്‍ ലഭ്യമായിട്ടില്ല.

ഈ സാഹചര്യത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക്‌ അരക്ഷിതത്വബോധം ജനിക്കുക സ്വഭാവികമാണ്‌. ബലാത്സംഗം, തട്ടിക്കൊണ്ടുപോയി സെക്സ്‌ റാക്കറ്റിന്‌ വില്‍ക്കല്‍, മൊബെയില്‍ പ്രണയത്തില്‍ കുടുക്കി തട്ടിക്കൊണ്ടുപോകല്‍, ജോലിസ്ഥലത്തെ പീഡനം, ഗാര്‍ഹികപീഡനം, പൂവാലശല്യം മുതലായവയാണ്‌ സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങള്‍. നഗ്നതാ പ്രദര്‍ശനത്തെയും പൂവാലശല്യമായി കണക്കാക്കി സ്ത്രീപീഡനമായി കരുതപ്പെടുന്നു.

ഈ പശ്ചാത്തലത്തിലാണ്‌ തൃക്കാക്കരയിലെ എന്‍ആര്‍ഐ സിലിക്കോണ്‍ ഫ്ലാറ്റ്‌ സമുച്ചയത്തില്‍ റെസിഡന്‍ഷ്യല്‍ ആവശ്യത്തിന്‌ പണിത 22 ഫ്ലാറ്റുകളുള്ള ഒരു ഫ്ലാറ്റ്‌ സമുച്ചയം ഒരു പ്രമുഖ ബിസിനസ്‌ സ്ഥാപനം, ആദ്യം ഹോട്ടലായും പിന്നീട്‌ ഹോസ്റ്റലായും മാറ്റിയത്‌. യൂറോടെക്‌ എന്ന സ്ഥാപനത്തില്‍ മറൈന്‍ ടെക്നോളജിക്ക്‌ പഠിക്കുന്ന 100 നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിക്കാനാണ്‌ 22 ഫ്ലാറ്റുകള്‍ 44 ഫ്ലാറ്റുകളാക്കിയിരിക്കുന്നത്‌.

റെസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളില്‍ ഹോട്ടല്‍/ഹോസ്റ്റല്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും ലൈസന്‍സും വേണം. ഇതൊന്നും എടുക്കാതെ നിയമവിരുദ്ധമായി ഇവിടെ ഹോട്ടല്‍ ആരംഭിച്ചപ്പോള്‍ പെണ്‍വാണിഭം നടന്നിരുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. പിന്നീട്‌ എല്ലാവിധ ഹോട്ടല്‍ സൗകര്യങ്ങളോടുംകൂടി ഹോസ്റ്റലാക്കി മാറ്റിയപ്പോഴും മുനിസിപ്പാലിറ്റിയില്‍നിന്നും ലൈസന്‍സ്‌ എടുത്തിരുന്നില്ല. സിലിക്കോണ്‍ ഫ്ലാറ്റ്സ്‌ 84 ഫ്ലാറ്റുകളുള്ള നാല്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങളാണ്‌. നിയമവിരുദ്ധമായി തുടങ്ങുന്ന ഹോട്ടല്‍, ഹോസ്റ്റല്‍ എന്നിവയ്‌ക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങണമെങ്കിലും മുനിസിപ്പല്‍ ലൈസന്‍സ്‌ വേണമെന്നിരിക്കെ അത്‌ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ടത്രെ.

ഇവിടെ താമസിക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ നൈജീരിയയില്‍നിന്ന്‌ വന്നവരാണ്‌. കേരളം ആതിത്ഥ്യ മര്യാദയ്‌ക്ക്‌ പേരുകേട്ട അതിഥിഭവോ ഭവഃ എന്ന്‌ വിശ്വസിക്കുന്ന സംസ്ഥാനമായതിനാലാണ്‌ ഇത്‌ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പേരില്‍ ലോക പ്രശംസ പിടിച്ചുപറ്റിയത്‌. ഇവിടെ വരുന്നവര്‍ ലോകത്തിന്റെ പല കോണുകളില്‍നിന്നും വരുന്നവരാണ്‌. ഇന്നേവരെ ആരെയും വംശീയതയുടെ പേരില്‍ അധിക്ഷേപിച്ചതായി പത്രപ്രവര്‍ത്തകയായ എന്റെ അറിവിലില്ല. വര്‍ഗീയത ഇവിടെയുണ്ടെന്ന്‌ സമ്മതിക്കുമ്പോഴും വംശീയ വിദ്വേഷം പുലര്‍ത്തുന്നവരല്ല മലയാളികള്‍.

ഇവിടെ സിലിക്കോണ്‍ സമുച്ചയത്തില്‍ ഒരു ഹോട്ടല്‍ ഹോസ്റ്റലായി 100 നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചത്‌ വാര്‍ത്താ പ്രാധാന്യം നേടിയത്‌ അവര്‍ മറ്റ്‌ ഫ്ലാറ്റുകളിലെ സ്ത്രീകളെയും കുട്ടികളെയും നഗ്നതാ പ്രദര്‍ശനം നടത്തി പീഡിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌. എന്നോട്‌ ഇത്‌ വന്നുപറഞ്ഞത്‌ സിലിക്കോണ്‍ ഫ്ലാറ്റ്‌ സമരസമിതി നേതാവ്‌ അനീഷ്‌ പോളും സ്ത്രീകളടക്കമുള്ള സംഘാംഗങ്ങളുമാണ്‌. വിവര്‍ണമായ മുഖങ്ങളോടെ ഇടറുന്ന തൊണ്ടകളോടെ ആ സ്ത്രീകള്‍ എന്നോട്‌ പറഞ്ഞത്‌ നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നുവെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണുമ്പോള്‍ പാന്റിന്റെ സിബ്ബ്‌ അഴിക്കുന്നുവെന്നും ബാല്‍ക്കണികളില്‍ നഗ്നശരീരായി നോക്കിനില്‍ക്കുന്നുവെന്നുമാണ്‌. “ബാല്‍ക്കണിയില്‍ മാത്രമേ മൊബെയിലിന്‌ റേഞ്ചുള്ളൂ. അതുകൊണ്ട്‌ അവിടെ പോകാതെ വയ്യ. അത്‌ കര്‍ട്ടന്‍ ഇടാന്‍ പറ്റാത്ത ബാല്‍ക്കണികളാണ്‌”- സ്ത്രീകള്‍ പറഞ്ഞു. ബാല്‍ക്കണികള്‍ പരസ്പരം അഭിമുഖീകരിക്കുന്നവയാണ്‌.

നഗ്നതാപ്രദര്‍ശനം കാരണം സ്ത്രീകള്‍ നിലത്ത്‌ മാത്രം നോക്കി നടന്ന്‌ പുറത്തിറങ്ങുകയും വൈകുന്നേരങ്ങളില്‍ വീടിനുള്ളില്‍ ഒതുങ്ങിക്കൂടേണ്ടിവരികയും ചെയ്തു. കുട്ടികളെ പിന്നാലെ ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്നതുമൂലം അവര്‍ പേടിച്ച്‌ സായാഹ്നങ്ങളില്‍ സ്കൂള്‍ വിട്ടുവന്നാല്‍ കളിക്കാന്‍ പോകാതെ വീട്ടിനുള്ളില്‍ ഇരിപ്പായി. ഈ ദുഃസഹ സാഹചര്യം വന്നപ്പോഴാണ്‌ അവര്‍ പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ചത്‌. അദ്ദേഹം പരാതി ശ്രദ്ധാപൂര്‍വം കേട്ട്‌ പ്രശ്നപരിഹാരത്തിന്‌ കളക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കി. അതിനുശേഷം അവര്‍ എറണാകുളം സിറ്റി പോലീസ്‌ കമ്മീഷണര്‍ക്കും പരാതി നല്‍കിയ ശേഷമാണ്‌ എന്നെ കണ്ടത്‌. “സ്വന്തം അച്ഛന്‍ മകളെ പീഡിപ്പിക്കുന്ന ഈ രാജ്യത്ത്‌ ഇത്‌ ഇത്ര വലിയ കാര്യമാണോ?” എന്നാണത്രെ കമ്മീഷന്‍ പ്രതികരിച്ചത്‌. അപ്പോള്‍ താന്‍ അവരോട്‌ ഐജിക്ക്‌ പരാതി സമര്‍പ്പിക്കാന്‍ പറയുകയും ഐജി നടപടി വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഞാന്‍ ഇത്രയെല്ലാം എഴുതിയത്‌ ഇന്ന്‌ ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചതിനാലാണ്‌. ആ പത്രം സമര്‍ത്ഥിക്കുന്നത്‌ സ്ത്രീപീഡനം ഒരു കെട്ടുകഥയും കറുത്തവര്‍ഗക്കാരോടുള്ള വംശീയ വിദ്വേഷവുമാണ്‌ എന്നാണ്‌. അവര്‍ സ്വന്തം കലയായ ജിഗ്ഗിംഗ്‌ ചെയ്തത്‌ ഫ്ലാറ്റ്‌ നിവാസികള്‍ തെറ്റിദ്ധരിച്ചതാണത്രെ. ജിഗ്ഗിംഗിന്‌ പാന്റിന്റെ സിബ്ബ്‌ ഊരുമെന്നത്‌ എനിക്ക്‌ പുതിയ അറിവാണ്‌. നൈജീരിയക്കാര്‍ ദോത്തി പൊക്കിക്കാണിച്ചുവെന്ന്‌ പറയാന്‍മാത്രം സമരസമിതിക്കാര്‍ വിഡ്ഢികളല്ല. അവര്‍ അഭ്യസ്തവിദ്യരും മാന്യമായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമാണ്‌. റിയാലിറ്റി ഷോകള്‍ കാണുകയും പങ്കെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കുട്ടികള്‍ ആഫ്രിക്കന്‍ ഡാന്‍സുകള്‍ കാണുന്നവരാണ്‌, ആസ്വദിക്കുകയും അനുകരിക്കുകയും ചെയ്യുന്നവരാണ്‌.

ഇപ്പോള്‍ ഈ പത്രമാധ്യമം ഉയര്‍ത്തിയിരിക്കുന്ന വിഷയം മലയാളികള്‍ കറുത്ത വംശജര്‍ക്കെതിരെ വംശീയവിദ്വേഷം പ്രകടിപ്പിക്കുകയാണെന്നാണ്‌. കേരളം ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു ആരോപണമാണിത്‌. മലയാളികള്‍ ഉത്തരേന്ത്യക്കാരെപ്പോലെ വെളുത്തവരല്ല. ഇവിടെ ഉന്നത ജാതീയര്‍ എന്ന്‌ വിശേഷിപ്പിച്ചിരുന്നവരില്‍പ്പോലും കറുത്ത നിറമുള്ളവര്‍ ഉണ്ട്‌. ഇവിടെ തീണ്ടലും തൊടീലും നിലനിന്നിരുന്നുവെന്നും കേരളത്തെ വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന്‌ വിശേഷിപ്പിച്ചത്‌ അത്‌ മൂലമാണെന്നും നമുക്കറിയാം. പക്ഷേ വെളുത്ത നിറമുള്ള ഈഴവരും ആ പട്ടികയില്‍ പെടുമായിരുന്നു. മലയാളി ആ തെറ്റില്‍ പശ്ചാത്തപിച്ച്‌, ഇവിടെ ക്ഷേത്രപ്രവേശനവിളംബരം വന്നു. ശ്രീനാരായണഗുരുദേവന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌’ എന്ന്‌ വിശ്വസിക്കുന്ന സമൂഹമായി കേരളീയര്‍ മാറി. ദൈവവിശ്വാസികള്‍ അല്ലാത്തവരും കറുത്തനിറം കാരണം അസ്പൃശ്യരാകുന്നില്ല. സിലിക്കോണ്‍ ഫ്ലാറ്റ്‌ അസോസിയേഷന്‍ സമരസമിതി നേതാവ്‌ അനീഷ്‌ പോള്‍ പോലും കറുത്തതാണ്‌. ഇവിടത്തെ ദളിത്‌ വിരുദ്ധത മാധ്യമ ചര്‍ച്ചയില്‍ വരുന്നുണ്ടെങ്കിലും അത്‌ വംശീയ വിദ്വേഷത്തില്‍ എത്താറില്ല. ഇപ്പോള്‍ ഈ വിഷയം വംശീയ വിദ്വേഷമായി ഒരു മാധ്യമം മാത്രം ചിത്രീകരിച്ചതില്‍ ദുരൂഹതയുണ്ട്‌. ഇന്ന്‌ സമരസമിതി നേതാക്കള്‍ പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ അവിടെ കേട്ട വാര്‍ത്തയും ഇത്‌ “പെയ്ഡ്‌ ന്യൂസ്‌” ആണ്‌ എന്നാണെന്ന്‌ സമരസമിതി നേതാക്കള്‍ പറയുന്നു.

നൈജീരിയന്‍ പ്രശ്നം ഇവിടെ ഉയര്‍ന്നപ്പോള്‍ പല ചാനലുകളും അവിടെ പറന്നെത്തുകയുണ്ടായി. ഒരു ചാനലിന്‌ എക്സ്ക്ലൊാസെവ്‌ ദൃശ്യങ്ങളും കിട്ടി. പക്ഷേ ഈ ആരംഭശൂരത്വത്തിനുശേഷം വന്ന നിശബ്ദതയും അടിവരയിടുന്നത്‌ ‘പെയ്ഡ്‌ ന്യൂസ്‌ സിന്‍ഡ്രോമി’ലേയ്‌ക്കാണ്‌.

ഹോസ്റ്റല്‍, ഹോട്ടല്‍ നടത്തുന്ന കമ്പനി മഹാമനസ്ക്കനായ പരസ്യദാതാവാണ്‌. ഇന്ന്‌ മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത്‌ പരസ്യത്തിന്‌ വേണ്ടിയാണ്‌. ടിആര്‍പി റേറ്റിംഗ്‌ നോക്കാതെ പരസ്യം ലഭിക്കുമ്പോള്‍ എക്സ്ക്ലൊാസെവ്‌ ദൃശ്യങ്ങള്‍ ഒതുങ്ങുന്നു. മാധ്യമ ധര്‍മ്മം അപ്രത്യക്ഷമാകുന്ന കാലഘട്ടമാണിത്‌. ഈ പ്രശ്നമുണ്ടായ സിലിക്കോണ്‍ ഫ്ലാറ്റിലെ മറ്റ്‌ ഫ്ലാറ്റ്‌ നിവാസികളോടോ സമരസമിതി നേതാക്കളോടോ സംസാരിക്കാതെ, അവരുടെ ഭാഗം കേള്‍ക്കാതെ പ്രതിബദ്ധതയുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്ത നല്‍കുകയില്ല. പ്രാഥമിക മാധ്യമപാഠംതന്നെ ‘ചെക്ക്‌ ആന്റ്‌ കൗണ്ടര്‍ ചെക്ക്‌’ ആണെന്നിരിക്കെ പൂവാല ശല്യത്തിനിരയായ സ്ത്രീകളുടെ ഭാഗമോ സമരസമിതിയുടെ വിശദീകരണമോ കേള്‍ക്കാതെ പീഡിപ്പിച്ചവര്‍ വിദേശികളായതിനാല്‍ അവരുടെ ഭാഗം മാത്രമാണ്‌ ഈ മാധ്യമം എഴുതിയത്‌ എന്നതുതന്നെ ഇത്‌ ‘പെയ്ഡ്‌ ന്യൂസ്‌’ ആണെന്ന സംശയം ജനിപ്പിക്കുന്നു. പോലീസിനെ ഉദ്ധരിച്ച്‌ ഈ മാധ്യമം പറയുന്നത്‌ ഈ ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ യുകെ, യുഎസ്‌ നിവാസികളായ വെള്ളത്തൊലിക്കാര്‍ ആയിരുന്നെങ്കില്‍ അവരെ പ്രീണിപ്പിക്കാന്‍ ഇവര്‍ മത്സരിക്കുമായിരുന്നു എന്നാണ്‌. ഇത്‌ കേരള സ്ത്രീത്വത്തെതന്നെ അപമാനിക്കലാണ്‌. വനിതാ സംഘടനകള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരേണ്ടതാണ്‌.

ഫ്ലാറ്റ്‌ സമരസമിതിക്കാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ടപ്പോള്‍ നല്‍കിയ പരാതി കൈമാറിയ എറണാകുളം കളക്ടര്‍ സമരസമിതിക്കാരെ ചര്‍ച്ചയ്‌ക്ക്‌ വിളിക്കുകയും ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണാമെന്നും പറഞ്ഞിരിക്കുകയുമാണ്‌.

ഈ വാര്‍ത്ത അടിവരയിടുന്നത്‌ കേരള ദൃശ്യ-പത്ര മാധ്യമങ്ങളും പരസ്യദാതാക്കളോട്‌ വിധേയത്വം പുലര്‍ത്തി മാധ്യമധര്‍മ്മം മറക്കുന്നുവെന്നതാണ്‌. അരക്ഷിതബോധം അന്തര്‍ലീനമായിപ്പോയ കേരള സ്ത്രീസമൂഹം തൊലിയുടെ നിറംനോക്കി കിടക്ക പങ്കിടും എന്ന ധ്വനി ഏറ്റവും അപമാനകരമാണ്‌.

ലീലാമേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

പുതിയ വാര്‍ത്തകള്‍

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.