മലപ്പുറം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിനു വ്യാജ പാസുകള്‍ നിര്‍മിച്ചു വിതരണം ചെയ്ത കേസില്‍ ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ രണ്ടു സ്റ്റുഡിയൊയില്‍ നടത്തിയ റെയ്ഡില്‍ ബാക്കി വന്ന വ്യാജ പാസുകള്‍, നിര്‍മാണത്തിനുപയോഗിച്ച സ്കാനറും പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ വ്യാജ പാസ് ഉപയോഗിച്ചു നിരവധി പേര് പ്രവേശിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: