അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തി വരുന്ന സമരം ഒരാഴ്ച പിന്നിട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് സമരസമിതിപ്രവര്‍ത്തകര്‍. ഇപ്പോള്‍ ആശുപത്രിയുടെ മുന്‍വശത്തു ഒരു വിഭാഗവും ഹോസ്റ്റല്‍ പൂട്ടുമെന്ന് ഭീഷണിയുള്ളതുകൊണ്ട് മറ്റൊരു വിഭാഗം ഹോസ്റ്റലിലുമാണ് സമരം നടത്തുന്നത്. ആശുപത്രിയിലെ സമരത്തിന് പിന്തുണ നല്‍കികൊണ്ട് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും യുവജനസംഘടനകളും സാസംസ്കാരിക സംഘടനകളും നേഴ്സുമാരുടെ കുടുംബാംഗങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ നിന്നും അന്യായമായി പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കുക, നേഴ്സുമാര്‍ക്ക് മിനിമം വേതനം അനുവദിക്കുക, ജോലി സുരക്ഷ ഉറപ്പുവരുത്തുക, ഡ്യൂട്ടി മൂന്ന് ഷിഫ്റ്റ് ആക്കുക, സ്റ്റാഫ് പേഷ്യന്റ് റേഷ്യോ, പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുക, ജീവനക്കാരെ കോണ്ട്രാക്റ്റ് ബേയ്സില്‍ എടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ആരംഭിച്ചിട്ടുള്ളത്. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് എം. പി.യുടെയും മറ്റും നേതൃത്വത്തില്‍ വിവിധ ചര്‍ച്ചകള്‍ നടന്നെങ്കിലും മാനേജ്മെന്റിന്റെ നിസ്സഹകരണം മൂലം ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനുമുമ്പ് ഒരു പ്രാവശ്യം ആശുപത്രി തല്ലിതകര്‍ത്തെന്ന് ആരോപിച്ചുകൊണ്ട് ആശുപത്രി പൂട്ടിയിട്ട് നഷ്ടപരിഹാരം വാങ്ങിയിട്ടുള്ള സ്ഥാപനം ഇനിയും അത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സമരം ശക്തിപ്രാപിച്ചതോടെ സമരക്കാരെ ആശുപത്രി കോമ്പൗണ്ടില്‍നിന്നും മാറ്റിയ്ക്കാനുള്ള ശ്രമം മാനേജ്മെന്റ് ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായത്. അതുകൊണ്ട് വര്‍ഗീയകാര്‍ഡ് ഇളക്കി സമരം പൊളിക്കുന്നതിനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ് എന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. വനിതകളായ ഇരുന്നൂറ്റിയമ്പതിലധികം നേഴ്സുമാരാണ് ഇപ്പോള്‍ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള കത്തോലിക്കാസഭയുടെ സ്ഥാപനം നേഴ്സുമാരുടെ ദുരിതജീവിതം കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതിനിടെ സമരകോലാഹലം സൃഷ്ടിച്ച് ആതുരശുശ്രൂഷസ്ഥാപനമായ ലിറ്റില്‍ ഫ്ലവര്‍ ആശുപതിയെ തകര്‍ക്കാനുള്ള ഒരു വിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തി വരുന്ന സമരം അംഗീകരിക്കാന്‍ കഴിയില്ലായെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ട് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 4ന് അങ്കമാലി ടൗണില്‍ പ്രകടനം നടത്തും. നല്ല കൂലികൊടുത്ത് തൊഴിലാളികളെകൊണ്ട് നല്ല രീതിയില്‍ ജോലി ചെയ്പ്പിച്ചാല് സ്ഥാപനം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ ഒരു സംരക്ഷണസമിതിയുടെ ആവശ്യമില്ലെന്ന് സഭയുടെ ഒരു വിഭാഗത്തിന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ സമരം ചെയ്യുന്ന നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫ് നേഴ്സുമാര്‍ക്കും സൂര്യകാന്തി സാംസ്കാരികവേദി പിന്തുണ പ്രഖ്യാപിച്ചു. അടിമത്തസമാനമായ തൊഴില്‍ ചെയ്പ്പിച്ച് കൊള്ളലാഭമുണ്ടാക്കുകയും ആതുരസേവനത്തിന്റെ മറവില്‍ ചികിത്സയ്ക്ക് വരുന്ന രോഗികളെ കൊലയ്ക്ക് കൊടുക്കുന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ വിചാരചെയ്യാന് ജനങ്ങള്‍ തെരുവിലിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി. സി. സുദര്ശനന് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി. എ. ഹസീന, സുജോബി, ടി. ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: