ലക്നോ: ഒന്നാംഘട്ട യുപി നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം. ഫെബ്രുവരി 4 ന് നടക്കേണ്ട ഒന്നാംഘട്ട വോട്ടെടുപ്പാണ് മാറ്റാന്‍ തീരുമാനമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും പുതിയ തീയതിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികമായ ബരാവഫത്ത് ആഘോഷങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. പിലിഭിത്ത്, രാംപൂര്‍, ബറേലി, ഖേരി, ഷാജഹാന്‍പൂര്‍, മൊറദാബാദ്, ബിനോര്‍, ഭീംനഗര്‍ തുടങ്ങി 60 മണ്ഡലങ്ങളിലാണ് ഫെബ്രുവരി നാലിന് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അപേക്ഷ പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റാന്‍ തെര. കമ്മീഷന് തീരുമാനിച്ചത്. ഫെബ്രുവരി 4 മുതല്‍ 28 വരെ ഏഴ് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: