ട്രിപ്പൊളി: ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ഏറെനാളായി അടച്ചിട്ടിരുന്ന ലിബിയയിലെ സ്കൂളുകള്‍ ഇടവേളക്കുശേഷം തുറന്നു. ഗദ്ദാഫി ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്ത പുതിയ അധ്യയനവര്‍ഷത്തില്‍ ഒരു മില്യണ്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനുള്ള മോഹവുമായി വീണ്ടും എത്തി. ആഭ്യന്തരകലാപം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ലിബിയയിലെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ഗദ്ദാഫി യുഗം അവസാനിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ യുഗമാണ് ഇനിയെന്ന് വിദ്യാഭ്യാസ മന്ത്രി സുലൈമാന്‍ അല്‍ സാഹ്ലി പറഞ്ഞു. നമ്മുടെ രാജ്യത്ത് പുതിയ ചരിത്രമാണ് ഇനി സൃഷ്ടിക്കുന്നതെന്നും എന്നാല്‍ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷങ്ങളില്‍ നിരവധി സ്കൂളുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പകുതിയോളം സ്കൂളുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയം, പുസ്തകങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം ഒരുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും പഠിക്കാന്‍ വേണ്ട അന്തരീക്ഷം സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: