ലണ്ടന്‍: കെനിയന്‍ തലസ്ഥാനമായ നെയ് റോബിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ബ്രിട്ടന് മുന്നറിയിപ്പുനല്‍കി. ഒരുപക്ഷെ ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാകാം ഈ ആക്രമണ പദ്ധതികളെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മൊബാസയില്നിന്ന് ബ്രിട്ടീഷ് പൗരന് അറസ്റ്റിലായതിനെത്തുടര്ന്നുള്ള അന്വേഷണത്തില്‍ കെനിയയിലെത്തിയ ബ്രിട്ടീഷ് പോലീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പുകളെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശികളുള്‍പ്പെടെയുള്ളവര്‍ തങ്ങുന്ന ഹോട്ടലുകള്‍, ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കെനിയയിലേക്ക് പോകുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഏതു തീവ്രവാദി സംഘടനയാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല. അല്‍ഖ്വയ്ദയുമായി അടുത്തബന്ധമുള്ള ഷെബാബ് വിഘടന വാദികളാണ് കെനിയയില്‍ പ്രധാനമായും തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: