കൊച്ചി: കൊച്ചി മെട്രോ റെയില്‍ എം.ഡി ടോം ജോസിനെതിരെ വി.എം സുധീരന്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് സുധീരന് ആവശ്യപ്പെട്ടു. കൊച്ചി മെട്രോ റെയില്‍ ഡി.എം.അര്.സിയേയും ഇ.ശ്രീധരനെയും എല്പ്പിക്കണമെന്നും സുധീരന് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇ.ശ്രീധരനും തമ്മില്‍ ഈ മാസം 12ന് ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. ഈ സാഹചര്യത്തില്‍ ആഗോള ടെന്‍ഡറുമായി മുന്നോട്ട് പോകുമെന്ന ടോം ജോസിന്റെ പ്രസ്താവന അനാവശ്യമാണ്. ഡി.എം.ആര്.സിയെ ഒഴിവാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ പാടില്ല.
കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം ചില ഇടപെടലുകളാണ് ഡി.എം.ആര്.സി പിന്മാറാന് കാരണമെന്ന് നേരത്തേ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. ഈ ആരോപണങ്ങളെ ഒന്നുകൂടി ഉറപ്പിക്കുന്ന തരത്തിലാണ് ടോം ജോസിന്റെ പ്രസ്താവനയെന്നും വി.എം സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: