ജെറുസലേം: പാലസ്തീനുമായി അടുപ്പം സ്ഥാപിക്കുന്നതിന് പാക്കിസ്ഥാന് ശ്രമിക്കണമെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു. ഇതിലുടെ അമേരിക്കയിലെ ജൂതസമൂഹത്തോട് പാക്കിസ്ഥാന് അടുക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രായേലുമായി അടുക്കുകയെന്നത് പാക്കിസ്ഥാന്റെ താല്പര്യങ്ങളിലൊന്നാണ്. എന്നാല്‍ ജനങ്ങള്‍ പാലസ്തീനെ അനുകൂലിക്കുന്നതിനാല്‍ പാക്കിസ്ഥാന് ഇസ്രായേല്‍ വിരുദ്ധ രാജ്യമാണ് എന്നൊരു പ്രചരണം നടക്കുന്നുണ്ട്. ഇതിന് ഏകകാരണം പാലസ്തീന് മാത്രമാണെന്നും മുഷാറഫ് അഭിപ്രായപ്പെട്ടു.
ഒരു ഇസ്രായേല്‍ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്. ഈ മാസം 25നോ 27നോ മുഷാറഫ് പാകിസ്ഥാന് മടങ്ങിയെത്തും. 2009ലാണ് മുഷാറഫ് പ്രസിഡന്റ് പദം ഒഴിഞ്ഞ് ശേഷം ലണ്ടനില്‍ അഭയം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: