പെരുമ്പാവൂര്‍: റവന്യൂ ജില്ലാ കലോത്സവത്തിന്റെ കൊടിയിറങ്ങാന്‍ ഒരു ദിനം മാത്രം അവശേഷിക്കെ ആലുവ വിദ്യാഭ്യാസ ഉപജില്ല. മുന്നേറ്റം തുടരുകയാണ്. 145 മത്സര ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ 597 പോയിന്റുമായി ഒന്നാമതുള്ള ആലുവക്ക് തൊട്ടുപിന്നിലായി എറണാകുളം 571 രണ്ടാമതും, മൂന്നാമതായി അങ്കമാലി (534)യും ഒപ്പത്തിനൊപ്പമായുണ്ട്. സംസ്കൃതോത്സവത്തില്‍ അങ്കമാലി (164), ആലുവ (158), തൃപ്പൂണിത്തുറ (157) എന്നീ ഉപജില്ലകളാണ് ആദ്യമൂന്ന് സ്ഥാനങ്ങളില്‍.
യുപി വിഭാഗത്തില്‍ തൃപ്പൂണിത്തുറ (106), മട്ടാഞ്ചേരി (106), ആലുവ (239), എറണാകുളം (236), തൃപ്പൂണിത്തുറ (221).ഹയര്‍സെക്കന്ററി ജനറല്‍ ആലുവ (253), എറണാകുളം (242), തൃപ്പൂണിത്തുറ (207) എന്നിവരാണ് മുന്നില്‍. സംസ്കൃതോത്സവം യുപി വിഭാഗം അങ്കമാലി (85), തൃപ്പൂണിത്തുറ(81), ആലുവ (72), എച്ച്എസ് വിഭാഗത്തില്‍ ആലുവ (86), അങ്കമാലി (79) പെരുമ്പാവൂര്‍, പറവൂര്‍, തൃപ്പൂണിത്തുറ (76) എന്നിങ്ങനെ മുന്നിട്ട് നില്ക്കുന്നു.
അറബി കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ 40 പോയിന്റോടെ ആതിഥേയരായ പെരുമ്പാവൂരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 61 പോയിന്റോടെ ആലുവയും ആദ്യസ്ഥാനത്ത് തുടരുന്നു. സ്കൂളുകളില്‍ ജനറല്‍ യുപി വിഭാഗത്തില്‍ സെന്റ് മേരീസ് എഐജിഎച്ച്എസ് ഫോര്‍ട്ട് കൊച്ചി (40) സെന്റ് ജോസഫ് സിജി യുപിഎസ് തൃപ്പൂണിത്തുറ (38) എന്നിവരും ഹൈസ്കൂള്‍ വിഭാഗത്തില്‍ ശോഭന ഹൈസ്കൂള്‍ കോതമംഗലം (51), ഫാത്തിമ സിഎച്ച്എസ് ഫോര്‍ട്ട്കൊച്ചി (50). ഹയര്‍ സെക്കന്ററി വിഭാഗം ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂള്‍ മൂത്തകുന്നം (84) പോയിന്റോടെയും ഒന്നാമതാണ്. സംസ്കൃതോത്സവം യുപി വിഭാഗത്തില്‍ ബ്രഹ്മാനന്ദോദയം യുപിഎസ് കാലടി (65), വിദ്യാധിരാജ വിദ്യാഭവന് ആലുവ (52), ഹൈസ്കൂള്‍ വിഭാഗത്തില്‍ വിദ്യാധിരാജ വിദ്യാഭവന് ആലുവ (66) അറബി വിഭാഗത്തില്‍ യുപി, എച്ച്എസ് വിഭാഗങ്ങളിലും എംപിഎംഎച്ച്എസ് തമ്മനം ഒന്നാമതായി തുടരുന്നു.
ഇന്നലെ വൈകുന്നേരം 6.30 ഓടെ പൊതു മരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ് കലോത്സവ നഗരി സന്ദര്‍ശിച്ച് മടങ്ങി. കലോത്സവം അവസാനത്തോടടുക്കുമ്പോള്‍ അപ്പീല്‍ രഹിതമാകണമെന്നാഗ്രഹിച്ച സംഘാടകരെ ഞെട്ടിച്ചുകൊണ്ട് അപ്പീലുകള്‍ കുതിച്ചുയരുകയാണ്. അപ്പീല്‍ എച്ച്എസ് 22, എച്ച്എസ്എസ് 24. മോഹിനിയാട്ടത്തിനാണ് അപ്പീലുകള്‍ കൂടുതല്‍ വട്ടപ്പാട്ട്, നാടകം തുടങ്ങിയവക്കും അപ്പീലുണ്ട്.
കഴിഞ്ഞ 4ദിവസമായി പെരുമ്പാവൂരില്‍ വാദ്യ താളലയം വാരിവിതറിയ എറണാകുളം ജില്ലയിലെ സ്കൂള്‍ കുട്ടികളുടെ കലാപ്രകടനത്തിന്റെ മഹാമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാനും സംഘാടക സമിതി അദ്ധ്യക്ഷനുമായ കെ. എം. എ സലാം അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി പ്രൊഫ. കെ. വി. തോമസ് കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
എം. പിമാരായ പി.ടി.തോമസ്, ജോസ് കെ. മാണി, ചാള്‍സ് ഡയസ്സ്, എം.എല്‍.എമാരായ എസ്. ശര്‍മ്മ, ജോസ് തെറ്റയില്‍, ടി.യു.കുരുവിള, ബെന്നി ബഹനാന്, വി.പി.സജീന്ദ്രന് എന്നിവര്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം സാജുപോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: