Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വാമി ആനന്ദതീര്‍ഥര്‍ അധഃസ്ഥിത രക്ഷകന്‍: ജസ്റ്റിസ്‌ തങ്കപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 11:23 pm IST
in Ernakulam

കൊച്ചി: ജീവിതത്തില്‍ ലഭിക്കാമായിരുന്ന സകല സൗഭാഗ്യങ്ങളും തിരസ്കരിച്ച്‌ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവായിരുന്നു സ്വാമി ആനന്ദതീര്‍ഥരെന്ന്‌ ജസ്റ്റിസ്‌ കെ. തങ്കപ്പന്‍ അഭിപ്രായപ്പെട്ടു. അവരുടെ മുന്നോട്ടുള്ള പ്രയാണത്തിനു വിദ്യാഭ്യാസമാണ്‌ ഏക പോംവഴിയെന്ന്‌ നിര്‍ദേശിച്ച അദ്ദേഹം അതിനായി വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. ഉല്‍പ്പതിഷ്ണുക്കളും ഉന്നതകുലജാതുമായ ഇത്തരം ആളുകളുടെയും കൂടി പ്രയത്നഫലമാണ്‌ ഇന്ന്‌ ഇക്കൂട്ടര്‍ അനുഭവിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ടി.കെ.സി. വടുതല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കുട്ടികളുടെ പാര്‍ക്കിനോടനുബന്ധിച്ചുള്ള തീയറ്ററില്‍ സ്വാമി ആനന്ദതീര്‍ഥര്‍ ജയന്തിയോഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്‌ തങ്കപ്പന്‍.

വ്യക്തിയെന്ന നിലയില്‍ ഉന്നതകുലജാതനായിരുന്നെങ്കിലും ഹരിജനോദ്ധാരണമായിരുന്നു സ്വാമിയുടെ ജീവിതചര്യ. അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്‌. നീതി ലഭ്യമാക്കുന്നതിനായി കോടതിയെയും സമീപിച്ച സ്വാമി തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഒരിക്കലും ആ മാര്‍ഗത്തില്‍ ചരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അയ്യങ്കാളിയെപ്പോലെയുള്ള ഒരു വിപ്ലവകാരിയായിരുന്നു സ്വാമിയെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ മുന്‍ഡയറക്ടര്‍ കെ.വി.മദനന്‍ പറഞ്ഞു.അധ:സ്ഥിതജനവിഭാഗങ്ങളെ പിതൃതുല്യമാണ്‌ സ്വാമി സ്നേഹിച്ചിരുന്നതെന്ന്‌ അദ്ദേഹത്തിന്റെ ലാളനയേറ്റ്‌ വളരാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം വ്യക്തമാക്കി. ഈ ജനവിഭാഗങ്ങള്‍ സ്വന്തംകാലില്‍ നില്‍ക്കും വിധം കരുത്തരായി മാറണമെന്നായിരുന്നു സ്വാമിയുടെ ആഗ്രഹം. പുതിയ തലമുറ ആ സന്ദേശം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കണമെന്ന്‌ മദനന്‍ മാസ്റ്റര്‍ പറഞ്ഞു.

അംബേദ്കര്‍ വിഭാവന ചെയ്ത ഭരണഘടനയില്‍ അയിത്തവും ജാതിയധിഷ്ഠിതമായ വിവേചനവും നിയമപരമായി നിര്‍ത്തലാക്കിയതോടെ സ്വാമിയുടെ പതിറ്റാണ്ടുകള്‍ നീണ്ടപോരാട്ടങ്ങള്‍ വിജയം കാണുകയായിരുന്നു. ഇന്ന്‌ ഇക്കൂട്ടരുടെ വളര്‍ച്ചയ്‌ക്ക്‌ വേഗം കൂടിയിട്ടുണ്ട്‌. അതില്‍ പിന്നാക്കം പോകരുതെന്നും ഇന്നത്തെ എല്ലാ സൗകര്യവും പ്രയോജനപ്പെടുത്തി കൂടുതല്‍ ഉന്നതിയിലെത്തുമ്പോഴേ സ്വാമിയുടെ ജീവിതത്തിനു അര്‍ഥമുണ്ടാകൂവെന്നും മദനന്‍ പറഞ്ഞു.

ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ കെ.എം. ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ. നാരായണന്‍, വെണ്ണിക്കുളം മാധവന്‍, എം.സി.തേവന്‍ മാസ്റ്റര്‍, തങ്കപ്പന്‍ മുളവുകാട്‌, ഗോവിന്ദന്‍ കണ്ണൂര്‍, പി.കെ. ബാഹുലേയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ബാബു കടമക്കുടി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

പുതിയ വാര്‍ത്തകള്‍

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.