കൊച്ചി: ഇടപ്പളളി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവു തത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം. നല്കി. ടോള്‍ പിരിവ് സംബന്ധിച്ച് ജനങ്ങളുടെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിക്കും.
ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് ടോള്‍ പിരിക്കാനായി കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് തീരുമാനിച്ചിരുന്നത്. ഇന്നലെ രാത്രി പ്രതിഷേധവുമായെത്തിയ സി.പി.എം.എല്‍ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകളും കമ്പ്യൂട്ടറുകളും നശിപ്പിച്ചിരുന്നു. ടോള്‍ പിരിവിനുള്ള ഉദ്ഘാടനം നടത്തിയെങ്കിലും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ ടോള്‍ പിരിവില്‍ നിന്നും കരാറുകാര്‍ പിന്മാറി.
സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പുതുക്കാട് മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ മുതല്‍ വിവിധ സംഘടനകള്‍ ആമ്പല്ലുരിലുള്ള ടോള്‍ ബൂത്തിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തി. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് പുതുക്കാട് എം.എല്‍.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്താന്‍ മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിലുള്ള ടോള്‍ നിരക്കുകളില്‍ ഇളവുകള്‍ വരുത്തുക, ടോള്‍ ബൂത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ടോളില്‍ നിന്നും ഒഴിവാക്കുക, സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക എന്നിവയാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: