കോട്ടയം :സംസ്ഥാനതല വിമുക്തഭടസംഗമവും ബോധവല്‍ക്കരണ സെമിനാറും ഇന്ന് രാവിലെ ൧൦ന് മണര്‍കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിമുക്തഭടന്മാരെയും യുദ്ധവിധവകളെയും മുഖ്യമന്ത്രി ആദരിക്കും. യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് സാമ്പത്തിക സഹായവും കോഴ്സ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണവും സ്കോളര്‍ഷിപ്പ് വിതരണവും നിര്‍വ്വഹിക്കും. സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി എന്നിവര്‍ പ്രസംഗിക്കും. വിമുക്തഭടന്മാര്ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിശദീകരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: