കൊച്ചി : ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കടകളടച്ച് പ്രതിഷേധിക്കുന്നു. എല്ലാ ജില്ലകളിലും സമരം പൂര്‍ണ്ണമാണ്.
തിരുവനന്തപുരം ജില്ലയിലെ എല്ലാ കടകളും പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. വ്യാപാരി വ്യവസായ സമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളെയും മെഡിക്കല്‍ ഷോപ്പുകളെയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും സമരം പൂര്‍ണ്ണമാണ്. കേരള വ്യാപാരി വ്യവാസായി ഏകോപന സമിതി അംഗങ്ങള്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കടയടപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.വൈ.എഫും ഡി.വൈ.എഫ്.ഐയും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: