മുബൈ: ഇന്ത്യയിലെ സമ്പദ് മേഖലയെ വീണ്ടും ആശങ്കയുടെ നിഴലിലാഴ്ത്തി അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വ്യാപാരാരംഭത്തില്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 52 രൂപ 47 പൈസ എന്ന നിരക്കിലെത്തി. കഴിഞ്ഞ 32 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബാങ്കിങ്ങ് മേഖലയില്‍ നിന്നും, ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിന് ആവശ്യക്കാര്‍ ഏറിയതാണ് രൂപയുടെ മുല്യം ഇടിയാന്‍ കാരണം. ഓഹരിവിപണികളിലെ അനിശ്ചിത്വത്തെ തുടര്‍ന്ന് നിക്ഷേപകര്‍ക്കിടയില്‍ ഡോളറിന് ആവശ്യം വര്‍ദ്ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: