തിരുവനന്തപുരം: തൊഴിലവസരങ്ങള്‍ക്ക് മുന്‍ഗണനയും അടിസ്ഥാന മേഖലാ വികസനത്തിന് കൂടുതല്‍ പ്രാധാന്യവും നല്‍കുന്നതായിരിക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പദ്ധതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.
പഠനം കഴിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് വിദഗ്ദ്ധ തൊഴില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതായിരിക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.
ഭൂ പരിഷ്ക്കരണ നയം, ഉന്നത വിദ്യാഭ്യാസ നിലവാര തകര്‍ച്ച എന്നിവയും മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു. മണ്ണ്, വെള്ളം എന്നിവയുടെ നിലനില്‍പ്പും മാലിന്യ പ്രശ്നവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: