സിഡ്നി: രാഷ്ട്രീയമായ തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആസ്ട്രേലിയന്‍ സെനറ്റ് കാര്‍ബണ്‍ ടാക്സിന് അംഗീകാരം നല്കി. ഈ നിയമം 2012 ജൂലൈ 1 ന് നടപ്പിലാക്കുന്നതോടെ രാജ്യത്തെ 500 കമ്പനികള്‍ക്ക് അവര്‍ പുറംതള്ളുന്ന കാര്‍ബണ്‍ വാതകത്തിന് നികുതി നല്‍കേണ്ടിവരും. നിയമത്തിനുവേണ്ടി നിലകൊണ്ട പ്രധാനമന്ത്രി ജൂലിയ ഗ്രില്ലാര്ഡിന്റെ വിജയമായാണ് സെനറ്റിന്റെ അംഗീകാരത്തെ കണക്കാക്കുന്നത്. പരിസ്ഥിതി വാദികള്‍ നിയമത്തെ അനുകൂലിച്ചപ്പോള്‍ ഇതിനെതിരെ വ്യാപകമായ എതിര്‍പ്പും ഉണ്ടായിരുന്നു. ഈ നികുതി ജീവിത ചെലവ് ഉയര്‍ത്തുമെന്നും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. 2013 ലെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തങ്ങള്‍ ഈ നിയമം എടുത്തു കളയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം സഭയില്‍ 72 നെതിരെ 74 വോട്ടുകള്‍ ഈ നിയമ ഭേദഗതിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 36 പേര് നിയമത്തെ അനുകൂലിച്ചപ്പോള്‍ 32 പേര് എതിര്‍ത്തു. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ തൊഴിലെടുക്കുവാനും ജീവിക്കുവാനുമാഗ്രഹിക്കുന്നവരുടെ വിജയമാണ് ഈ ബില്ലിലൂടെ സാധിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഗില്ലാര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണെന്നും ഏറെ വര്‍ഷത്തെ കോലാഹലങ്ങള്ക്കുശേഷമാണ് ഈ നിയമം നടപ്പിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമപ്രകാരം പുറംതള്ളുന്ന ഒരു ടണ്‍ കാര്‍ബണ്‍ മാലിന്യത്തിന് 23.8 അമേരിക്കന്‍ ഡോളര്‍ കമ്പനികള്‍ സര്‍ക്കാരിന് നല്‍കേണ്ടിവരും. ഇത് മറ്റ് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പടുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന നിരക്കാണ്. അവിടെ ഒരു ടണ്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന് 8.70 അമേരിക്കന്‍ ഡോളറാണ് നികുതി നല്‍കേണ്ടത്.
നികുതിയേര്പ്പെടുത്തിയതുമൂലം രാജ്യത്തെ ഖാനി കമ്പനികള്‍, വിമാനക്കമ്പനികള്‍, ഉരുക്കുകമ്പനികള് ഇവരെയൊക്കെ സാരമായി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കമ്പനികള്‍ തങ്ങളുടെ വര്‍ധിച്ച നികുതി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിലൂടെ ആഭ്യന്തര ഇന്ധനവിലകള്‍ കുത്തനെ ഉയരും. ഈ നികുതി ഏര്‍പ്പെടുത്തുന്നതോടെ പാരമ്പര്യേതര ഊര്‍ജത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ പതിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ലോകത്തെ 1.5 ശതമാനംവാതകങ്ങളാണ് ആസ്ട്രേലിയ പുറംതള്ളുന്നതെങ്കിലും കുറഞ്ഞുവരുന്ന ജനസംഖ്യയുള്ള രാജ്യമെന്ന നിലക്ക് പ്രതിശീര്‍ഷ വാതക പുറംതള്ളല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവിടെയാണ്. വര്‍ഷങ്ങളായി ഇത്തരം അന്തരീക്ഷമലിനീകരണത്തിനുള്ള നിയമനിര്‍മാണത്തെക്കുറിച്ച് ആസ്ട്രേലിയ ചര്‍ച്ച ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: