എരുമേലി: കൈവശാവകാശരേഖയുള്‍പ്പെടെയുള്ള മതിയായ പ്രമാണങ്ങളൊന്നും ഇല്ലാതെ പൊതുശ്മശാന ഭൂമിയില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി മാറുന്നു. എരുമേലി ഗ്രാമപഞ്ചായത്ത് 23-ാം വാര്‍ഡിലെ ശ്രീനിപുരം കോളനിയിലാണ് ഈ ദയനീയ സ്ഥിതി. കനകപ്പാലം-ശ്രീനിപുരം കളനിയുടെ ആരംഭത്തിന് മുമ്പാണ് കോളനിയില്‍ പഞ്ചായത്തധികൃതരുടെ വകയായി പൊതുശ്മശാന ഭൂമി വാങ്ങുന്നത്. എന്നാല്‍ കോളനിയില്‍ താമസക്കാരുടെ എണ്ണം കൂടിയതോടെ അന്ന് ഭരണത്തിലിരുന്നവര്‍ തന്നെയാണ് പൊതുശ്മശാനഭൂമി പാപങ്ങള്‍ക്കായി വീതിച്ചുകൊടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് വീട്ടുകാര്‍ ലോണും മറ്റുരേഖകളുമൊക്കെ അന്വേഷിച്ചെത്തിയപ്പോഴാണ് പൊതുശ്മശാനഭൂമിയാണെന്നു ചൂണ്ടിക്കാട്ടി വില്ലേജ് അധികൃതര്‍ രംഗത്തെത്തുന്നത്. വര്‍ഷങ്ങളായി താമസിക്കുന്ന കോളനിയിലെ ഭൂമി സ്വന്തം പേരില്‍ ആക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പഞ്ചായത്തധികൃതര്‍ നിരസിച്ചിരിക്കുകയാണ്. പത്തോളം വരുന്ന പിന്നോക്ക കുടുംബങ്ങളെ പുനരധിവസിപ്പിച്ച പഞ്ചായത്ത് ഭരണാധികാരികള്‍ തന്നെയാണ് ഇന്ന് ഒന്നും ചെയ്യാനാകാതെ നട്ടം തിരിയുന്നത്. കുട്ടികളുടെ പഠനം, പഞ്ചായത്തിണ്റ്റെ അനുകൂല്യങ്ങള്‍ ലഭിക്കാനും ജീവിതം സുരക്ഷിതമാക്കാനുമുള്ള പാവങ്ങളുടെ ആഗ്രഹം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. താമസിക്കുന്ന ഭൂമിയുടെ കൈവശാവകാശ രേഖകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ഐഡിഎഫ് താലൂക്ക് കമ്മറ്റി ജന: സെക്രട്ടറി ബിജു വഴിപറമ്പിലിണ്റ്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ചുള്ള പരാതികള്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: