കോട്ടയം: കോട്ടയം നാഗമ്പടത്ത് സ്വര്‍ഗ്ഗീയവിരുന്ന് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സുവിശേഷ കേന്ദ്രം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ പ്രതിഷേധം ഇരമ്പി. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്റ്റ് ബിനു തിരുവഞ്ചൂറ്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്റ്റ് പി.ആര്.ശിവരാജന് ഉദ്ഘാടനം ചെയ്തു. യാതൊരു അനുമതിയും കൂടാതെ പ്രവര്‍ത്തിച്ചുവരുന്ന സുവിശേഷകേന്ദ്രം എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന സുവിശേഷകേന്ദ്രം അനധികൃതമാണെന്നും അത് പൊളിച്ചു നീക്കുന്നതിന് യാതൊരു തടസ്സവും ഇല്ല എന്ന് രേഖാമൂലം തന്നിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭയ്ക്കു മുമ്പില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന് പറഞ്ഞു. യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്റ്റ് പി.സി.സുരേന്ദ്രദാസ്, എ.കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡണ്റ്റ് തമ്പി പട്ടശ്ശേരില്‍, ഓള് കേരളാ സാംബവര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി കെ.കെ.തങ്കപ്പന്, വിശ്വഹിന്ദു പരിഷത് ജില്ലാ വൈസ് പ്രസിഡണ്റ്റ് അഡ്വ.ഗീത, ബി.ജെ.പി.ജില്ലാകമ്മറ്റിയംഗം കെ.പി.ഭുവനേശന്‍, ബി.ജെ.പി കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്റ്റ് സി.എന്‍.സുഭാഷ്, ജനറല്‍ സെക്രട്ടറി ബിനു.ആര്.വാര്യര്‍, ഏറ്റുമാനൂറ്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്റ്റ് കുമ്മനം രവീന്ദ്രനാഥ്, എം.എസ്.മനു, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി മോഹന്‍ദാസ് പയ്യപ്പാടി എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂറ്‍, സെക്രട്ടറിമാരായ രണരാജന്‍ പൂഴിമേല്‍, രാജു തുരുത്തി,താലൂക്ക് സെക്രട്ടറി മധു പുന്നത്തറ, സംഘടനാ സെക്രട്ടറി അജിത് കണിയാമല, രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് കാര്യവാഹ് ആര്.സാനൂ, രാംപ്രകാശ് പുതുപ്പള്ളി എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: