കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളില്‍ ബോംബ് ഭീഷണി. മറൈന്‍ ഡ്രൈവിലെ ടാജ് റെസിഡന്‍സി ഹോട്ടലിനു സമീപം പയനിയര്‍ ടവറിലെ വാച്ച് ഷോറൂമിലാണ് ഫോണ്‍ സന്ദേശം വന്നത്. കെട്ടിടത്തില്‍ ബോംബ് വച്ചെന്നായിരുന്നു സന്ദേശം. രാവിലെ 9.55നാണ് സന്ദേശം ലഭിച്ചത്.
മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലും ഒരേ സമയം സ്ഫോടനങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പു നല്കി. ഷോറൂമിലെ ബിഎസ്എന്‍എല്‍, എയര്‍ടെല്‍ ലാന്‍ഡ് ലൈനുകളിലാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവമറിഞ്ഞതിനെത്തുടര്ന്നു പൊലീസും ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തി.
സന്ദേശം ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍സെല്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: