Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്പാല്‍ ചര്‍ച്ചാ രേഖകള്‍ പരസ്യമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 10:54 pm IST
in Uncategorized

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംയുക്ത സമിതി നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ പരസ്യമാക്കാമെന്ന്‌ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരും ഹസാരെ സംഘവും നടത്തിയ രഹസ്യ ചര്‍ച്ചകള്‍ പരസ്യമാവും.

പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്‌.സി. അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ്‌ ഇത്‌. ലോക്പാല്‍ ബില്ലിന്‌ അന്തിമ രൂപം നല്‍കാനുള്ള സമിതിയില്‍ ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച്‌ കേന്ദ്രമന്ത്രിമാരുമാണ്‌ ഉണ്ടായിരുന്നത്‌. സംയുക്ത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കാന്‍ ആദ്യം പഴ്സനല്‍ ആന്‍ഡ്‌ ട്രെയിനിങ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ വിസമ്മതിച്ചിരുന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനത്തിലൂടെ രൂപീകരിച്ച സമിതിയായതിനാല്‍ ഇതിന്‌ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു വാദം. എന്നാല്‍ ഇപ്പോള്‍ നിലപാട്‌ മാറ്റിയ പഴ്സനല്‍ ആന്‍ഡ്‌ ട്രെയിനിങ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ സംയുക്ത ലോക്പാല്‍ സമിതിയിലെ ചര്‍ച്ച സംബന്ധിച്ച്‌ ഒന്‍പതു സിഡികളുണ്ടെന്നും 450 രൂപ ഫീസായി അടച്ചാല്‍ ഇവയുടെ പകര്‍പ്പുകള്‍ കൈമാറാമെന്നും അറിയിക്കുകയായിരുന്നു.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിഡി രൂപത്തില്‍ നല്‍കണമെന്ന്‌ അഗര്‍വാള്‍ ആവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്‌. ചര്‍ച്ചാ വിവരങ്ങള്‍ മിനിറ്റ്സ്‌ രൂപത്തില്‍ രേഖപ്പെടുത്തിയത്‌ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മറ്റൊരു രൂപത്തില്‍ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു വിശദീകരണം. ആ നിലപാടാണ്‌ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്‌. കഴിഞ്ഞ ഏപ്രില്‍ 10 ന്‌ രൂപീകൃതമായ ലോക്പാല്‍ ബില്‍ സംയുക്തസമിതിയില്‍ 10 പേരാണുണ്ടായിരുന്നത്‌. കേന്ദ്രമന്ത്രിമാരായ പ്രണാബ്‌ മുഖര്‍ജി, പി. ചിദംബരം, വീരപ്പ മൊയ്‌ലി, കബില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, പൊതുസമൂഹ പ്രതിനിധികളായി അണ്ണാ ഹസാരെ, ജസ്റ്റിസ്‌ എന്‍. സന്തോഷ്‌ ഹെഗ്ഡെ, ശാന്തിഭൂഷണ്‍, പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കേജ്‌രിവാള്‍ എന്നിവരാണ്‌ അംഗങ്ങള്‍. ഇവര്‍ നടത്തിയ ചര്‍ച്ചകളുടെ പൂര്‍ണരൂപമാണിപ്പോള്‍ പൊതുരേഖയായി പുറത്തുവരുന്നത്‌.

ഇതിനിടെ അണ്ണാഹസാരെ പാര്‍ലമെന്റിനും മുകളിലാണെന്നും പാര്‍ലമെന്റിന്‌ നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടെന്നും വിവരാവകാശപ്രവര്‍ത്തകനും ഹസാരെ സംഘത്തിലെ പ്രമുഖനുമായ അരവിന്ദ്‌ കെജ്‌രിവാള്‍ പറഞ്ഞു.

“എല്ലാ പൗരന്മാരും പാര്‍ലമെന്റിന്‌ മുകളിലാണ്‌. പാര്‍ലമെന്റിനോട്‌ ഇത്‌ ചെയ്യരുത്‌ എന്നു പറയാനുള്ള അവകാശം അണ്ണാ ഹസാരെ ഉള്‍പ്പെടെ ഓരോ പൗരനുമുണ്ട്‌. ഭരണഘടന ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്‌.” പാര്‍ലമെന്റ്‌ നിയമം പസാക്കണമെന്നാവശ്യപ്പെട്ട്‌ സത്യഗ്രഹം നടത്തിയ ഹസാരെ പാര്‍ലമെന്റിന്‌ മുകളില്‍ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു എന്ന ചോദ്യത്തിന്‌ മറുപടിയായി കെജ്‌രിവാള്‍ പറഞ്ഞു.

ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ്‌ ലോക്പാല്‍ ബില്‍ പാസാക്കുക എന്നത്‌. കോണ്‍ഗ്രസ്‌ ഇക്കാര്യത്തില്‍ പരാജയപ്പെട്ടതിനാലാണ്‌ ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ പ്രചാരണം നടത്തുന്നത്‌. ലോക്പാല്‍ ബില്ലിനെ പിന്തുണക്കുന്ന ബിജെപി വാഗ്ദാനത്തില്‍നിന്ന്‌ പിന്നോട്ടുപോയാല്‍ യുപി തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെയും പ്രചാരണം നടത്തും, കെജ്‌രിവാള്‍ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.