Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആപ്പിളിന്‌ മധുരം നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 01:38 pm IST
in Uncategorized

കാലിഫോര്‍ണിയ: ആപ്പിളിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ്‌ ജോബ്സ്‌ (56) അന്തരിച്ചു. കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിന്‌ ബാധിച്ച കാന്‍സറാണ്‌ മരണകാരണം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ ആഗസ്റ്റില്‍ ആപ്പിളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടര്‍, മാക്ക്‌, ഐപാഡ്‌, ഐ ഫോണ്‍, ഐപോഡ്‌ എന്നിവ ലോകത്തിന്‌ സമ്മാനിച്ചത്‌ സ്റ്റീവ്‌ ജോബ്സാണ്‌.

സ്റ്റീവ്‌ വോസ്നിയാക്കി, മൈക്ക്‌ മാര്‍ക്കുല എന്നിവര്‍ക്കൊപ്പം 1970 ലാണ്‌ സ്റ്റീവ്‌ ആപ്പിള്‍ ആരംഭിക്കുന്നത്‌. ഭരണപ്രതിസന്ധിയെത്തുടര്‍ന്ന്‌ 1985 ല്‍ കമ്പനിയില്‍നിന്ന്‌ പുറത്തായ സ്റ്റീവ്‌ 1997 ല്‍ ആപ്പിളിന്റെ തലവനായി. കമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമായ നെക്സും അനിമേഷന്‍ കമ്പനിയായ പിക്സാറും സ്റ്റീവാണ്‌ ആരംഭിച്ചത്‌.

സിറിയക്കാരനായ അബ്ദുള്‍ ഫത്ത ജോ ജന്‍ഡാലിയുടെ മകനായി 1955 ഫെബ്രുവരി 24 ന്‌ സാണ്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ച സ്റ്റീവിനെ, പോള്‍, ക്ലാര ജോബ്സ്‌ എന്നിവര്‍ ദത്തെടുക്കുകയായിരുന്നു. ഇരുപതാംവയസിലാണ്‌ കൂട്ടുകാര്‍ക്കൊപ്പം ആപ്പിള്‍ കമ്പനിക്ക്‌ സ്റ്റീവ്‌ ജോബ്സ്‌ തുടക്കംകുറിക്കുന്നത്‌. പത്തുവര്‍ഷം കൊണ്ട്‌ 20 ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. മരിക്കുമ്പോള്‍ 8.3 ദശലക്ഷം ഡോളറായിരുന്നു സ്റ്റീവിന്റെ ആസ്തി. അമേരിക്കയിലെ ധനാഢ്യരില്‍ 42-ാ‍ം സ്ഥാനമായിരുന്നു സ്റ്റീവിന്‌. ഈവര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച സിഇഒയായി ഗൂഗിള്‍ സ്റ്റീവിനെ തെരഞ്ഞെടുത്തിരുന്നു.

2004 ലാണ്‌ സ്റ്റീവ്‌ അര്‍ബുദത്തിന്റെ പിടിയിലാകുന്നത്‌. എന്നാല്‍ അതിനുശേഷമാണ്‌ ആപ്പിളിന്റെ രണ്ട്‌ ഉപകരണങ്ങള്‍കൂടി പുറത്തുവരുന്നത്‌. ഐഫോണും ഐപാഡും. വെറും മൂന്ന്‌ ക്ലിക്കില്‍ മനോഹര ഗാനങ്ങള്‍ കേള്‍ക്കാന്‍ പാകത്തിനൊരുങ്ങുന്ന ഐപോഡ്‌ അഥവാ സംഗീത ഉപകരണം. സംഗീതാസ്വാദനത്തിന്റെ പുത്തന്‍ പരീക്ഷണം സ്റ്റീവ്‌ വിഭാവനം ചെയ്തു. അതേ രീതിയില്‍ സ്മാര്‍ട്ട്‌ ഫോണിന്റെ മാതൃക ഐ ഫോണ്‍ മാറ്റിമറിച്ചു, പേഴ്സണല്‍ കമ്പ്യൂട്ടറിനെ ഐപാഡും. ഐ പാഡ്‌ എന്ന ചെറിയ കമ്പ്യൂട്ടറായിരുന്നു പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊന്ന്‌. 2010 ലാണ്‌ സ്റ്റീവ്‌ ഇത്‌ അവതരിപ്പിച്ചത്‌. അനിമേഷന്‍ രംഗത്തെ സാധ്യതകള്‍ സിനിമാ ലോകത്തിന്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ സ്റ്റീവ്‌ ആരംഭിച്ച ‘പിക്സാര്‍’ കമ്പനിയും ലോകശ്രദ്ധ ആകര്‍ഷിച്ചു. പിക്സാര്‍ നിര്‍മിച്ച ‘ടോയ്‌ സ്റ്റോറി’ ഹോളിവുഡിലെ ബോക്സോഫീസ്‌ ഹിറ്റായിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടിംഗ്‌ ലോകത്തിലേക്കുള്ള പ്രവേശനത്തിന്‌ 1984 ല്‍ സ്റ്റീവ്‌ തുടക്കമിട്ടതുമുതല്‍ ആപ്പിളിന്റെ വിജയഗാഥ അവസാനിച്ചിട്ടില്ല.

സ്റ്റീവിന്റെ മരണത്തോടെ ദീര്‍ഘവീക്ഷകനായ ഒരു ശാസ്ത്രജ്ഞനെയാണ്‌ ലോകത്തിന്‌ നഷ്ടമായതെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അനുസ്മരിച്ചു. സാങ്കോതികവിദ്യയിലെ വിപ്ലവം മാത്രമല്ല വിനോദ വിജ്ഞാന മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സ്റ്റീവിന്‌ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

മുക്കുപണ്ടം പകരം വച്ച് വൃദ്ധയുടെ സ്വര്‍ണാഭരണങ്ങളെടുത്ത് പണയംവച്ച ഹോം നഴ്‌സ് പിടിയില്‍

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.