റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാലു സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ദന്തേവാഡയിലെ ജഗദല്‍പൂര്‍ ഗിദം പ്രദേശത്ത് ആയിരുന്നു ആക്രമണം നടന്നത്.
പട്രോളിങ്ങിനിടെ ജവാന്മാര് സഞ്ചരിച്ചിരുന്ന സശ്രത് സീമാ ബെല്‍ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു അപകടം. കുഴിബോംബ് പൊട്ടിയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു.ഈ വര്‍ഷം ജൂലായ് 21ന് ഛത്തീസ്ഗഡിലുണ്ടായ മറ്റൊരു മാവോയിസ്റ്റ് ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: