ഹൈദ്രബാദ്: തെലുങ്കാനക്കുവേണ്ടിയുള്ള സമരം മേഖലയിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കയാണ്. പുരോഹിതര്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ തയ്യാറാവുന്നില്ല. ഈ പ്രദേശത്തെനൂറുകണക്കിനു ക്ഷേത്രങ്ങളില്‍ അര്ജിതസേവയോ മറ്റു ചടങ്ങുകളോ നടക്കുന്നില്ല. പുജാരിമാരും മറ്റു ജീവനക്കാരും 15 ദിവസമായി തുടരുന്ന തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള സമരത്തില്‍ പങ്കാളികളായതാണ് കാരണം. ഹൈദരാബാദിലും മറ്റു ഒന്‍പതു ജില്ലകളിലും ഇതേ സ്ഥിതി വിശേഷം തുടരുകയാണ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യമുണ്ട്. അര്ജിത സേവകളോ അഭിഷേകമോ അര്‍ച്ചനകളോ നടക്കുന്നില്ല തെലുങ്കാനയിലെ പുരോഹിതരുടേയും മറ്റു ക്ഷേത്രജീവനക്കാരുടേയും സംയുക്തസമര സമിതിയും തെലുങ്കാന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ സമരം തെലുങ്കാന എന്ന പ്രത്യേക സംസ്ഥാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന നാലുകോടി ജനങ്ങള്‍ക്കൊപ്പമാണെന്ന് പൂജാരി സംയുക്തസമരസമിതി നേതാവുമായ ഉപേന്ദ്രശര്‍മ അറിയിച്ചു. സമരം മൂലം ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തെലുങ്കാനയിലെ തിരുപ്പതി എന്നറിയപ്പെടുന്ന യാദഗിരിഗുട്ടയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം വിജനമായിരുന്നു. നൂറുകണക്കിനു ഭക്തര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തിന് 4 മുതല്‍ 5 വരെ ലക്ഷം രൂപയുടെ വരുമാനം സമരം മൂലം കുറഞ്ഞു. ഭദ്രാചലത്തേയും. വെമുവാഡയിലേയും ബാബറിലേയും ക്ഷേത്രങ്ങളേയും പുരോഹിതരുടേയും ക്ഷേത്രജീവനക്കാരുടേയും സമരം ബാധിച്ച മെഹബുബ് നഗര്‍, വാറംഗല്‍, കറിംറഗര് ജില്ലകളിലെ ധാരാളം ക്ഷേത്രങ്ങള്‍ സെപ്തംബര്‍ 13 മുതല്‍ സമരത്തിലാണ് കരിം നഗറിലെ വെമുലവാസയിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമരം മൂലം ഇതുവരെ ഏകദേശം 60 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: