ന്യൂദല്‍ഹി: രാംലീലാ മൈതാനിയിലെ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട രാജബാലയുടെ മരണത്തിനുത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്ന് യോഗ ഗുരു ബാബാ രാംദേവ് കുറ്റപ്പെടുത്തി. മരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമപരവും ധാര്‍മികവുമായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും ബാബ പറഞ്ഞു. ദല്‍ഹി പോലീസാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച രാംദേവ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
രാജ്ബാലയുടെ മരണം ആഴിമതി വിരുദ്ധ സമരത്തിന് ശക്തി കൂട്ടുമെന്നും ബാബ വ്യക്തമാക്കി. രാജബാലയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്ന് ബാബാ രാംദേവ്. ലോക് സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ, സ്മൃതി ഇറാനി എന്നിവരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: