Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്കൂള്‍ വാന്‍ അപകടം : മരണം നാലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 12:59 pm IST
in Uncategorized

തിരുവനന്തപുരം: ചാന്നാങ്കര പാലത്തില്‍ നിന്ന്‌ സ്കൂള്‍ വാന്‍ പാര്‍വതി പുത്തനാറിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. സതീഷ്‌-ചിത്ര ദമ്പതികളുടെ മകളും നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ കൃഷ്‌ണപ്രിയയാണ്‌ ഇന്ന്‌ മരിച്ചത്‌.

തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കൃഷ്‌ണപ്രിയ. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നാലാം ക്ലാസ്‌ വിദ്യാര്‍ഥികളായ ആരോമല്‍ എസ്‌.നായര്‍, അശ്വിന്‍, കനിഹ സന്തോഷ്‌ എന്നീ കുട്ടികളാണ്‌ ഇന്നലെ മരിച്ചത്‌. അതിനിടെ അപകടസമയത്ത്‌ സ്കൂള്‍ വാന്‍ ഓടിച്ചിരുന്നത്‌ വാഹനത്തിന്റെ ക്ലീനര്‍ ഷിബിനായിരുന്നെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു. ഷിബിന്‍ സേവ്യറെ ഒന്നാം പ്രതിയായും, ഡ്രൈവര്‍ ജെഫേഴ്സണെ രണ്ടാം പ്രതിയുമാക്കി പോലീസ്‌ കേസെടുത്തു.

സ്കൂള്‍ അധികൃതരെ മൂന്നാം പ്രതിയാക്കി. അപകടസമയത്തു ജെഫേഴ്സണ്‍ വാനിലുണ്ടായിരുന്നു. കഴക്കൂട്ടത്തിനു സമീപം കഠിനംകുളം ചാന്നാങ്കര ഭാഗത്ത്‌ പാര്‍വതീ പുത്തനാറും കഠിനംകുളം കായലും സംഗമിക്കുന്ന സ്ഥലത്താണ്‌ അപകടം ഉണ്ടായത്‌. ഇന്നലെ വൈകിട്ട്‌ 3.30ഓടെ ചാന്നാങ്കര പാലത്തിനു സമീപം ആറ്റിന്‍ തീരത്തുള്ള ടാറിടാത്ത ചെമ്മണ്‍ റോഡിലൂടെ വരികയായിരുന്ന വാനാണ്‌ ആറ്റിലേക്കു മറിഞ്ഞത്‌. ആറ്റിന്‍ തീരത്ത്‌ മണല്‍ നിറച്ച്‌ നിര്‍ത്തിയിട്ടിരുന്ന വള്ളത്തിനു മുകളിലേക്കു വീണതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കി. അപകട സമയത്ത്‌ ആകെ 23 കുട്ടികളാണ്‌ വാനില്‍ ഉണ്ടായിരുന്നതെന്ന്‌ സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന്‌ വാന്‍ വെട്ടിത്തിരിച്ചത്‌ അപകടത്തിനു കാരണമായി എന്നാണ്‌ പ്രാഥമിക വിവരം.

ജ്യോതി നിലയം സ്കൂള്‍ അധികൃതര്‍ വാടകയ്‌ക്കെടുത്ത ബിപിഎം യുപി സ്കൂളിലെ കെഎല്‍-01 എബി 4936 എന്ന നമ്പരിലെ വാനാണ്‌ അപകടത്തില്‍പെട്ട്‌ മറിഞ്ഞത്‌. മറിഞ്ഞ വാന്‍ ആറ്റിന്‍ തീരത്ത്‌ അടുപ്പിച്ചിട്ടിരുന്ന മണല്‍ നിറച്ച വള്ളത്തിനു മുകളിലേക്കാണ്‌ ആദ്യം വീണത്‌. ഇത്‌ അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിനു സമീപം താമസിക്കുന്ന വീട്ടിലെ ആള്‍ക്കാരാണ്‌ ശബ്ദം കേട്ട്‌ ആദ്യം ഓടിയെത്തിയത്‌. പതുക്കെ പതുക്കെ മറിയാന്‍ തുടങ്ങിയ വാനില്‍ നിന്നും ഡ്രൈവര്‍ ജിതിന്‍ ജെറാള്‍ഡും ക്ലീനര്‍ ഷിബിനും ചേര്‍ന്ന്‌ കുറച്ചു കുട്ടികളെ പുറത്തിറക്കി. വള്ളം കിടന്നിരുന്ന ഭാഗത്ത്‌ വെള്ളത്തില്‍ വീണ കുട്ടികള്‍ ആറ്റിലേക്കു ചാഞ്ഞു കിടന്നിരുന്ന ചെടികളിലും മറ്റും പിടിച്ചു നിന്നതിനാല്‍ ഓടിയെത്തിയ നാട്ടുകാര്‍ക്ക്‌ ഇവരെ പെട്ടെന്നു രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിനിടെ മണല്‍ വള്ളം മറിയുകയും മൂന്നു കുട്ടികള്‍ വള്ളത്തിനടിയില്‍ പെടുകയും ചെയ്തു. ഇവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക്‌ സാധിച്ചില്ല. സമീപ പ്രദേശങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികളും മറ്റും എത്തി ആറ്റിലേക്ക്‌ എടുത്തു ചാടി. അല്‍പനേരത്തെ പരിശ്രമത്തിനു ശേഷമാണ്‌ ഇവര്‍ക്ക്‌ കുട്ടികളെ കണ്ടെത്താനായത്‌. എല്ലാ കുട്ടികളെയും എത്രയും വേഗം ആശുപത്രിയിലെത്തിക്കാനായി പിന്നീട്‌ നാട്ടുകാരുടെ ശ്രമം. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ച കുട്ടികളെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ്‌ എസ്‌എടിയിലേക്കു മാറ്റി. എന്നാല്‍ ആരോമല്‍, അശ്വിന്‍, കനിഹ എന്നിവര്‍ കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ മരിച്ചിരുന്നു.

ആന്‍സി ബാബുക്കുട്ടന്‍, കൃഷ്ണ, സച്ചിന്‍ സജു, അക്ഷയ്‌, സാന്ദ്ര സജു, ബ്ലെസണ്‍ വര്‍ഗീസ്‌, ദേവികാ നായര്‍, അഭിജിത്‌, കൃഷ്ണപ്രിയ, അഖില്‍ എസ്‌.നായര്‍, സൂര്യഗായത്രി, ഗലീന സ്റ്റീഫന്‍, ആര്യചന്ദ്ര എന്നിവരാണ്‌ മെഡിക്കല്‍ കോളേജിലുള്ളത്‌. ഇതില്‍ സൂര്യ ഗായത്രി, ദേവിക എന്നീ കുട്ടികളാണ്‌ ഗുരുതരാവസ്ഥയില്‍ തുടരുന്നത്‌. കഠിനംകുളം, കഴക്കൂട്ടം സ്റ്റേഷനുകളിലെ പോലീസുകാരും ഫയര്‍ഫോഴ്സിന്റെ നാലു യൂണിറ്റുകളും അപകടം നടന്ന ഉടനെ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. തിരുവനന്തപുരത്തു നിന്നും ജില്ലാ കളക്ടറും ഐജി പദ്മകുമാര്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആരോഗ്യ, റവന്യൂ, വകുപ്പുകളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തില്‍ മറിഞ്ഞ വാന്‍ ക്രെയിന്‍ ഉപയോഗിച്ച്‌ വലിച്ചു കയറ്റി. ഇത്‌ മോട്ടോര്‍ വാഹന വകുപ്പ്‌ പരിശോധിച്ച ശേഷം വാഹനത്തിന്‌ പ്രഥമദൃഷ്ട്യാ കുഴപ്പിമില്ലെന്ന വിവരമാണ്‌ നല്‍കിയത്‌. എന്നാല്‍ വാന്‍ ഡ്രൈവര്‍ ജിതിന്റെ ലൈസന്‍സും അനുഭവപരിചയവും സംബന്ധിച്ച വിവരങ്ങള്‍ പോലീസ്‌ പുറത്തു വിട്ടിട്ടില്ല. ഇരുവരും പോലീസ്‌ കസ്റ്റഡിയിലാണ്‌.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍, മന്ത്രിമാരായ വി.എസ്‌.ശിവകുമാര്‍, പി.കെ.ജയലക്ഷ്മി, എം.എ.ബേബി എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, മേയര്‍ കെ.ചന്ദ്രിക, അഡ്വ.സമ്പത്ത്‌ എം.പി,സിപിഎം നേതാവ്‌ എം.വിജയകുമാര്‍ എന്നിവരും സ്ഥലത്തെത്തി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.