നെയ്റോബി: സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവും കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന വാന്‍ ഗാരി മാതായി (71) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരിക്കുന്നു അവര്‍. ആഫ്രിക്കയിലെ ആദ്യ നനോബല്‍ സമ്മാന ജേതാവാണ് വാന്ഗായി.
ഞായറാഴ്ച രാത്രിയാണ് മാതായി മരിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാതായിയുടെ സംഘടനയുടെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടറായ എഡ്വാര്‍ഡ് വാഗേനി പറഞ്ഞു. ഈ വര്‍ഷം തുടക്കം മുതല്‍ രോഗബാധിതയായതിനെ തുടര്‍ന്ന് മാതായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
‘ഗ്രീന്‍ ബെല്‍ട്ട് മൂവ്മെന്റ്’ സ്ഥാപക കൂടിയായിരുന്ന മാതായി കഴിഞ്ഞ പത്തുവര്‍ഷമായി വൃക്ഷപരിപാലനത്തിനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പാവപ്പെട്ട സ്ത്രീകള്‍ 30 മില്യണ്‍ ചെടികള്‍ ആഫ്രിക്കയിലെങ്ങും നട്ടുവളര്‍ത്തിയിരുന്നു.
ശാസ്ത്രവും സാമൂഹ്യപ്രവര്‍ത്തനങ്ങളും കൂട്ടിയിണക്കിയുള്ള പരിസ്ഥിതി, സമാധാന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു 2004 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: